ETV Bharat / state

ബാങ്ക് വായ്‌പകളുടെ കാലാവധി ആറ്‌ മാസത്തേക്ക് നീട്ടണമെന്ന് തോമസ് ഐസക് - തോമസ് ഐസക്ക്

വായ്‌പ തിരിച്ചടവ് നാളെ മുതല്‍ പുന:രാരംഭിച്ചാല്‍ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തി കൂടും. ഇത് ബാങ്കുകളുടെ മൂലധന ആസ്‌തിക്ക് തിരിച്ചടിയാകും.

ബാങ്ക് വായ്‌പകളുടെ കാലാവധി ആറ്‌ മാസത്തേക്ക് നീട്ടണമെന്ന് തോമസ് ഐസക്ക്  ബാങ്ക് വായ്‌പകള്‍  സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്  തോമസ് ഐസക്ക്  bank loans  തോമസ് ഐസക്ക്  thiruvananthapuram
ബാങ്ക് വായ്‌പകളുടെ കാലാവധി ആറ്‌ മാസത്തേക്ക് നീട്ടണമെന്ന് തോമസ് ഐസക്ക്
author img

By

Published : Aug 31, 2020, 2:22 PM IST

തിരുവനന്തപുരം: ബാങ്ക് വായ്‌പകളുടെ കാലാവധി ആറ്‌ മാസത്തേക്ക്‌ കൂടി നീട്ടണമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. മൊറട്ടോറിയം കാലത്തെ പലിശ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. ഇത് ഒറ്റത്തവണയായി വേണമെന്നില്ല. ഘട്ടം ഘട്ടമായി ബാങ്കുകള്‍ക്ക് നല്‍കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. ഇതിന് രണ്ട് ലക്ഷം കോടി രൂപ മതി. വായ്‌പ തിരിച്ചടവ് നാളെ മുതല്‍ പുന:രാരംഭിച്ചാല്‍ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തി കൂടും. ഇത് ബാങ്കുകളുടെ മൂലധന ആസ്‌തിക്ക് തിരിച്ചടിയാകും. ജനങ്ങളുടെ കൈകളില്‍ നേരിട്ട് സാമ്പത്തിക സഹായം എത്തിച്ച്‌ കേരളം നടപ്പാക്കിയത് ഉദാത്ത മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ബാങ്ക് വായ്‌പകളുടെ കാലാവധി ആറ്‌ മാസത്തേക്ക് നീട്ടണമെന്ന് തോമസ് ഐസക്ക്

ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിക്കുന്നതിന്‌ പുറമേ എല്ലാ മാസവും പെന്‍ഷന്‍ ജനങ്ങളുടെ കൈയിലെത്തിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 ദിന കര്‍മ്മ പദ്ധതികള്‍ പഴയതാണെന്ന് ചിലര്‍ ആക്ഷേപിക്കുന്നത് ശരിയാണെന്ന് സമ്മതിക്കുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും ജോലി കിട്ടണമെന്നില്ല. നിലവിലുള്ള ഒഴിവിന്‍റെ അഞ്ചിരട്ടി പേരുടെ പട്ടികയാണ് പി.എസ്.സി പ്രസിദ്ധീകരിക്കുന്നത്. കൂട്ടായി ചര്‍ച്ച ചെയത് റാങ്ക് പട്ടികയുടെ വലുപ്പം കുറയ്ക്കാമെന്നും തോമസ് ഐസക് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.