ETV Bharat / state

വേനൽമഴയിൽ വാഴകൃഷി നാശം; തിരുവനന്തപുരത്ത് കർഷകന്‍റെ 300 വാഴകൾ നിലംപതിച്ചു

author img

By

Published : Apr 7, 2022, 12:51 PM IST

വിളക്ക് ഇൻഷ്വറൻസ് എടുക്കാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണെന്ന് കൃഷി ഓഫിസർ അറിയിച്ചെന്ന് കർഷകൻ പറയുന്നു.

banana crop damage in thiruvananthapuram  rain in thiruvananthapuram  crop damage in rain  വേനൽമഴയിൽ വാഴകൃഷി നാശം  തിരുവനന്തപുരം മഴ കൃഷി നാശം
വേനൽമഴയിൽ വാഴകൃഷി നാശം

തിരുവനന്തപുരം: വേനൽമഴക്കൊപ്പം വീശിയടിച്ച കാറ്റിൽ വാഴകൃഷി നാശം. നെടുമങ്ങാട് ആലുംകുഴി സിജുഭവനിൽ മണികണ്‌ഠൻ നായർ ഏലായിൽ പാട്ടത്തിനെടുത്ത 75 സെന്‍റ് പുരയിടത്തിലെ വാഴകളാണ് നിലംപതിച്ചത്. 500 നേന്ത്രവാഴകൾ ഇവിടെ കൃഷിയിറക്കിയിരുന്നു.

ഇതിൽ കുലച്ചതും കുലക്കാത്തതുമായ 300 വാഴകളാണ് കാറ്റിൽ നിലംപൊത്തിയത്. പാലോട് ഓവർസീസ് ബാങ്കിൽ നിന്നും ഒരു ലക്ഷം രൂപ ഉൾപ്പെടെ വായ്‌പ എടുത്താണ് മണികണ്‌ഠൻ വാഴകൃഷി ചെയ്‌തത്. പരമ്പരാഗത കർഷകനായ ഇയാൾ കഴിഞ്ഞ 10 വർഷമായി ഇവിടെ വാഴകൃഷി ചെയ്‌തുവരികയാണ്.

വേനൽമഴയിൽ വാഴകൃഷി നാശം

വിളക്ക് ഇൻഷ്വറൻസ് എടുക്കാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണെന്ന് കൃഷി ഓഫിസർ അറിയിച്ചെന്ന് മണികണ്‌ഠൻ നായർ പറയുന്നു. ഇൻഷ്വറൻസ് എടുത്തിരുന്നുവെങ്കിൽ കുലച്ച വാഴ ഒന്നിന് 300 രൂപ വച്ച് നഷ്‌ടപരിഹാരം ലഭിക്കുമായിരുന്നു. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കാൻ വേണ്ടി ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് കർഷകന്‍റെ ആവശ്യം.

Also Read: കോഴിക്കോട് പലയിടത്തും കനത്ത മഴ ; മരങ്ങൾ കടപുഴകി, വിവിധയിടങ്ങളില്‍ ഗതാഗത തടസം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.