ETV Bharat / state

ബാലഭാസ്‌കറിന്‍റെ മരണം; നുണപരിശോധന നടത്താനുള്ള അപേക്ഷ സിബിഐ സമര്‍പ്പിക്കും

സിബിഐ കോടതിയിലാണ് സിബിഐ അപേക്ഷ സമര്‍പ്പിക്കുക

Balabhaskar's death  lie detector test  CBI will today file an application  ബാലഭാസ്‌ക്കറിന്‍റെ മരണം  നുണപരിശോധന
ബാലഭാസ്‌ക്കറിന്‍റെ മരണം; നുണപരിശോധന നടത്താൻ സിബിഐ ഇന്ന് അപേക്ഷ നൽകും
author img

By

Published : Sep 9, 2020, 10:04 AM IST

Updated : Sep 9, 2020, 12:46 PM IST

തിരുവനന്തപുരം: ബാലഭാസ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധന നടത്താൻ സിബിഐ ഇന്ന് അപേക്ഷ നൽകും. കേസിലെ സാക്ഷികൾക്കും പ്രതിക്കും പരിശോധന നടത്താനാണ് അന്വേഷണ സംഘം സി ബി ഐ കോടതിയിൽ അപേക്ഷ നൽകുക. ബാലഭാസ്കറിൻ്റെ ഡ്രൈവറായ അർജുൻ, മാനേജർമാരായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം അപകടം സംബന്ധിച്ച് ദുരൂഹത ആരോപിച്ച കലാഭവൻ സോബി എന്നിവർക്കാണ് നുണ പരിശോധന നടത്തുക.

മരണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ബാലഭാസ്കറിൻ്റെ ഡ്രൈവറായ അർജുനാണ് ഏകപ്രതി. അപകട സമയത്ത് കാർ ഓടിച്ചത് അർജുനാണെന്നാണ് ബാലഭാസ്കിൻ്റെ ഭാര്യ ലക്ഷ്മി അടക്കമുള്ളവരുടെ മൊഴി. എന്നാൽ അർജുൻ ഇക്കാര്യം നിഷേധിക്കുകയാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് അർജുനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത്. ബാലഭാസ്കറിൻ്റെ മരണം കൊലപാതകമാണെന്നും കൊല നടത്തുന്നത് നേരിൽ കണ്ടു എന്നുമാണ് സോബി മൊഴി നൽകിയിരിക്കുന്നത് .ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് അന്വേഷണ സംഘത്തിന് അത്യാവശ്യമാണ്. ഇതുകൂടാതെ ബാലഭാസ്‌കറുടെ മാനേജർ ആയി പ്രവർത്തിച്ചിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശം തമ്പി എന്നിവരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കും. ഇവരുടെ മൊഴികളുടെ വിശ്വാസ്യത ഉറപ്പിക്കാനാണിത്.

Last Updated : Sep 9, 2020, 12:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.