ETV Bharat / state

വി ജോയി‌ക്കെതിരെ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബി ആർ എം ഷഫീർ - നഷ്ടപരിഹാരം

തന്‍റെ നിയോജകമണ്ഡലത്തിൽ ജോയ് തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ലഘു രേഖകൾ പ്രചരിപ്പിക്കുന്നുവെന്നും ഇത്തരം നടപടികൾ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് ഷഫീർ വക്കീൽ നോട്ടീസ് അയച്ചത്

V Joy  B R M Shafeer  വി ജോയ്  ബി ആർ എം ഷഫീർ  നഷ്ടപരിഹാരം  2 crore
വി ജോയ്‌ക്കെതിരെ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബി ആർ എം ഷഫീർ
author img

By

Published : Mar 25, 2021, 10:09 PM IST

തിരുവനന്തപുരം: ഫേസ്‌ബുക്കിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വർക്കല എൽഡിഎഫ് സ്ഥാനാർഥി വി ജോയി‌ക്കെതിരെ യുഡിഎഫ് സ്ഥാനാർഥി ബി ആർ എം ഷഫീർ വക്കീൽ നോട്ടീസ് അയച്ചു.

തന്‍റെ നിയോജകമണ്ഡലത്തിൽ ജോയ് തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ലഘു രേഖകൾ പ്രചരിപ്പിക്കുന്നുവെന്നും ഇത്തരം നടപടികൾ തന്നെ അപകീർത്തിപ്പെടുത്തിയെന്നും ആരോപിച്ചാണ് ഷഫീർ വക്കീൽ നോട്ടീസ് അയച്ചത്. നോട്ടീസ് കൈപ്പറ്റിയ ഉടനെ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.

സ്ഥാനാർഥി എന്ന നിലക്ക് തന്‍റെ നാമനിർദേശ പത്രിക അംഗീകരിച്ച സാഹചര്യത്തിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, വർക്കലക്കാരുടെ മനസ് കീഴടക്കിയ ജോയ് ഇത്തരം വിലകുറഞ്ഞ നാടകം നടത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലയെന്നും നോട്ടീസിൽ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.