തിരുവനന്തപുരം: അമ്പൂരിയില്‍ കനത്ത മഴയില്‍ കുടുങ്ങിയ ഓട്ടോറിക്ഷ യാത്രക്കാർ അത്‌ഭുതകരമായി രക്ഷപെടുന്ന ദൃശ്യങ്ങൾ. അമ്പൂരിയിലെ ആദിവാസി ഊരായ ചാക്ക പാറയിലാണ് സംഭവം. കുത്തിയൊലിച്ചിറങ്ങിയ വെള്ളത്തിന് നടുവില്‍ ഓട്ടോറിക്ഷ കുടുങ്ങുകയായിരുന്നു.
also read: കൂട്ടിക്കലിൽ ഒരു മൃതദേഹം കണ്ടെത്തി: രക്ഷാപ്രവർത്തനം തുടരുന്നു
അതിനിടെ വെള്ളത്തില്‍ കുടുങ്ങിയ ഓട്ടോയില്‍ നിന്ന് സ്ത്രീ അടക്കമുള്ള യാത്രക്കാർ വളരെ വേഗം തിരികെ കരയിലെത്തി. പിന്നീട് യാത്രക്കാരും പ്രദേശവാസികളും ചേർന്ന് ഓട്ടോറിക്ഷ കയർ കെട്ടിവലിച്ച് കരയിൽ കയറ്റുകയായിരുന്നു. വെള്ളത്തിന്‍റെ ഒഴുക്കിന് ശക്തി കുറവായതിനാലാണ് വൻ അപകടം ഒഴിവായത്.