ETV Bharat / state

പോത്തൻകോട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ബൈക്ക് യാത്രക്കാരായ മൂന്ന് പേരില്‍ ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്

auto and bike accident  auto driver died at pothencode  ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു  ഓട്ടോ ഡ്രൈവർ മരിച്ചു പോത്തൻകോട്
പോത്തൻകോട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
author img

By

Published : Jan 27, 2020, 9:11 PM IST

തിരുവനനന്തപുരം: പോത്തൻകോട് വാവറ അമ്പലത്തിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവർ മരിച്ചു. അരിയോട്ട്കോണം സ്വദേശി ഗോപാലകൃഷ്ണ(53)നാണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ മൂന്നു പേരില്‍ ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡിലെ കുഴിയിൽ വീഴാതെ ഒഴിഞ്ഞു മാറുന്നതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി ഏഴരയോടു കൂടിയാണ് അപകടമുണ്ടായത്.

അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം തകര്‍ന്ന് ഹാൻഡില്‍ ഒടിഞ്ഞ് ഡ്രൈവറുടെ വയറിൽ കുത്തിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപാല കൃഷ്ണനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. അപകടം പതിവായ പോത്തൻകോട് മംഗലാപുരം റോഡിന്‍റെ ദുരവസ്ഥയില്‍ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Intro:പോത്തൻകോട്: വാവറ അമ്പലത്തിന് സമീ ആട്ടോയും ബൈക്കും കൂട്ടി ഇടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. ആട്ടോ ഡ്രൈവർ ആയ പോത്തൻകോട് അരിയോട്ട്കോണം സ്വദേശി പട്ടാളം എന്ന് അറിയപെടുന്ന ഗോപാല കൃഷ്ണൻ (53) ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ മൂന്നു പേരിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവ് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഏഴരയോടു കൂടി വാവറ അമ്പലത്തിന് സമീപം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിന്റെ കുഴിയിൽ വീഴാതെ ഒഴിഞ്ഞു മാറുന്നതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയിൽ ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം തകരുകയും ഓട്ടോയുടെ ഹാന്റിൽ ഒടിഞ്ഞ് ഡ്രൈവറുടെ വയറിൽ കുത്തിയിറങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപാല കൃഷ്ണനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്ക്കരിച്ചു. അപകടം നിത്യസംഭവമായ പോത്തൻകോട് മംഗലാപുരം റോഡിന്റെ ദുരവസ്ഥയ്ക്ക് എത്രയും വേഗം അധികാരികൾ പരിഹാരം കണ്ടില്ലെങ്കിൽ ദുരന്തങ്ങൾ ഇനിയും ആവർത്തിക്കപ്പെടും .Body:......Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.