ETV Bharat / state

സ്വർണക്കടത്തുമായി ബന്ധമില്ല; സ്വപ്നയുടെ ശബ്ദരേഖ പുറത്ത് - gold smuggling case

കസ്റ്റംസിനെ വിളിച്ചത് കോൺസുലേറ്റിന്‍റെ നിർദ്ദേശപ്രകാരം. മുഖ്യമന്ത്രി, ഐ.ടി സെക്രട്ടറി, സ്പീക്കർ തുടങ്ങിയ ആർക്കും സംഭവത്തിൽ പങ്കില്ല.

തിരുവനന്തപുരം  സ്വപ്നയുടെ ശബ്ദരേഖ പുറത്ത്  സ്വർണക്കടത്തുമായി ബന്ധമില്ല  audio clip  gold smuggling case  swapna suresh
സ്വർണക്കടത്തുമായി ബന്ധമില്ല; സ്വപ്നയുടെ ശബ്ദരേഖ പുറത്ത്
author img

By

Published : Jul 9, 2020, 5:10 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ പുറത്ത്. സ്വർണ കടത്തുമായി ബന്ധമില്ലന്ന് സ്വപ്ന സുരേഷ് ശബ്ദരേഖയിൽ പറയുന്നു. കസ്റ്റംസിനെ വിളിച്ചത് കോൺസുലേറ്റിന്‍റെ നിർദ്ദേശപ്രകാരം. മുഖ്യമന്ത്രി, ഐ.ടി സെക്രട്ടറി, സ്പീക്കർ തുടങ്ങിയ ആർക്കും സംഭവത്തിൽ പങ്കില്ല.

താൻ മാറിനിൽക്കുന്നത് ഭയം കാരണമാണ്. എല്ലാ മന്ത്രിമാരെയും ചടങ്ങുകൾക്ക് വിളിച്ചിട്ടുണ്ട്. മാധ്യമങ്ങൾ വസ്തുത അന്വേഷിക്കണം .അല്ലെങ്കിൽ തനിക്കും കുടുബത്തിനും ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും സ്വപ്ന പറഞ്ഞു.

തന്‍റെ പശ്ചാത്തലം അന്വേഷിക്കുന്നതിന് പകരം ആരാണ് ആ കാര്‍ഗോ അയച്ചതെന്നും ആര്‍ക്കാണ് അയച്ചതെന്നുമാണ് അന്വേഷിക്കേണ്ടതെന്നും സ്വപ്ന സുരേഷ് പറയുന്നതും ശബ്ദരേഖയിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.