ETV Bharat / state

അത്ത നിറവില്‍ മലയാളി ; സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആഘോഷം

author img

By

Published : Aug 12, 2021, 12:15 PM IST

ഓഗസ്റ്റ് 17നാണ് ചിങ്ങപ്പിറവി. ഓഗസ്റ്റ് 21ന് തിരുവോണം. ആളുകൂടുന്ന ഓണാഘോഷത്തിന് അനുമതിയില്ലാത്തതിനാല്‍ പതിവ് പൊലിമ ഇത്തവണയും ഉണ്ടാകില്ല.

അത്തം പിറന്നു  അത്തം  തിരുവോണം  ഓണാഘോഷം  Onam  Atham  thiruvonam
അത്തം പിറന്നു; സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആഘോഷം

തിരുവനന്തപുരം : കൊവിഡിനെതിരായ അതിജീവന പോരാട്ടത്തിനിടെ മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന് കാഹളമോതി അത്തമെത്തി. ഇനി പത്താം നാള്‍ തിരുവോണം. ഇത്തവണ ഓഗസ്റ്റ് 12, 13 തിയ്യതികളിലായാണ് അത്തം കടന്നുപോകുന്നത്.

ജ്യോത്സ്യന്‍മാരുടെ അഭിപ്രായ പ്രകാരം ഇന്ന് ഉത്രമാണെങ്കിലും രാവിലെ 8.54 വരെ മാത്രമേ ഈ നക്ഷത്രമുണ്ടാകൂ. അതിനുശേഷം അത്തമാണെന്നാണ് വിലയിരുത്തല്‍.

അതിനാല്‍ ഇത്തവണ അത്തം ആരംഭിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പമുണ്ട്. വെള്ളിയാഴ്ച രാവിലെ 8.01 വരെ അത്തമുള്ളതിനാല്‍ നാളെ അത്തപ്പൂക്കളം ആരംഭിക്കുന്നതിനും തടസമില്ലെന്ന് ജ്യോതിഷികള്‍ പറയുന്നു. ഇത്തവണ കര്‍ക്കടകത്തിലാണ് അത്തം എന്ന പ്രത്യേകതയുമുണ്ട്.

കൂടുതല്‍ വായനക്ക്: കൊവിഡല്ലേ... ഓണവും ഓൺലൈനാകും.. കുഞ്ഞുങ്ങളും ആഘോഷിക്കട്ടെ...

ഓഗസ്റ്റ് 17നാണ് ചിങ്ങപ്പിറവി. ഓഗസ്റ്റ് 21ന് തിരുവോണം. ആളുകൂടുന്ന ഓണാഘോഷത്തിന് അനുമതിയില്ലാത്തതിനാല്‍ പതിവ് പൊലിമ ഇത്തവണയും ഉണ്ടാകില്ല. തൃപ്പൂണിത്തുറ അത്തച്ചമയം ചടങ്ങുമാത്രമായാണ് നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.