ETV Bharat / state

അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിന് ഉയർന്ന പ്രായപരിധി 50 വയസാക്കി സര്‍ക്കാര്‍

40 വയസ് എന്ന പ്രായ പരിധി ഉദ്യോഗാര്‍ഥികള്‍ക്ക് അധ്യാപക നിയമനത്തിനുളള അവസരം നഷ്‌ടപ്പെടുന്നുവെന്ന സാഹചര്യമുളളതിനാലാണ് സര്‍ക്കാരിന്‍റെ പുതിയ നടപടി

assistant professor appointment kerala  assistant professor appointment  assistant professor  minister r bindu  kerala news  kerala govt  kerala latest news  അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം  അസിസ്റ്റന്‍റ് പ്രൊഫസർ  സര്‍ക്കാര്‍  ആര്‍ ബിന്ദു  ഉയർന്ന പ്രായപരിധി 50 വയസാക്കി സര്‍ക്കാര്‍  ജോലി
r bindu
author img

By

Published : Apr 11, 2023, 9:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സർവകലാശാലകളിലും സർക്കാർ / എയ്‌ഡഡ് കോളജുകളിലും അസിസ്റ്റന്‍റ്‌ പ്രൊഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി ഇനി മുതൽ 50 വയസ്. പിഎച്ച്ഡിയും പോസ്റ്റ് ഡോക്‌ടറൽ ഫെല്ലോഷിപ്പും നേടാൻ കൂടുതൽ സമയം വേണ്ടതിനാൽ നിലവിലെ പ്രായപരിധിയായ 40 വയസ് ഉദ്യോഗാർഥികൾക്ക് അധ്യാപന നിയമനത്തിന് അപേക്ഷിക്കാനുളള അവസരം നഷ്‌ടപ്പെടുന്നുവെന്ന സാഹചര്യമുള്ളതിനാലാണ് പുതിയ നടപടി. ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.

assistant professor appointment kerala  assistant professor appointment  assistant professor  minister r bindu  kerala news  kerala govt  kerala latest news  അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം  അസിസ്റ്റന്‍റ് പ്രൊഫസർ  സര്‍ക്കാര്‍  ആര്‍ ബിന്ദു  ഉയർന്ന പ്രായപരിധി 50 വയസാക്കി സര്‍ക്കാര്‍  ജോലി
അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിന് ഉയർന്ന പ്രായപരിധി 50 വയസാക്കി സര്‍ക്കാര്‍

സർക്കാർ/എയ്‌ഡഡ് ആർട്‌സ്‌ ആൻഡ് സയൻസ് കോളജുകളിലും, ട്രെയിനിങ് കോളജുകളിലും, ലോ കോളേജുകളിലും, സംസ്‌കൃത കോളജുകളിലും, അറബിക് കോളജുകളിലും, വിവിധ സർവകലാശാലകളിലും അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധിയാണ് 40 വയസിൽ നിന്നും 50 വയസാക്കി നിശ്ചയിച്ചത്.

Also Read: ഈസ്റ്റർ ദിനത്തിലെ ഭവന സന്ദർശനം; ബിജെപി- സംഘ പരിവാർ ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന് മുഹമ്മദ് റിയാസ്

എന്നാൽ അധ്യാപക നിയമനങ്ങൾക്ക് ബാധകമായ യുജിസി മാനദണ്ഡങ്ങളിൽ ഉയർന്ന പ്രായപരിധി നിഷ്‌കർഷിക്കുന്നില്ല. ഇക്കാര്യത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്‌ടർ നൽകിയ റിപ്പോർട്ടും കോളേജ് അധ്യാപക നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധി ഒഴിവാക്കണമെന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്‍റെ ശുപാർശയും പരിഗണിച്ചാണ് തീരുമാനം. ശ്യാം ബി മേനോൻ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മിഷന്‍റെ പ്രധാന ശുപാർശകളിലൊന്നാണ് ഇതിലൂടെ നടപ്പാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു.

ഉത്തരവനുസരിച്ച് കൊളീജിയറ്റ് എഡ്യൂക്കേഷൻ സ്പെഷ്യൽ റൂൾസിൽ ഉചിതമായ ഭേദഗതികൾ വരുത്തും. സർവകലാശാല സ്റ്റാറ്റ്യൂട്ടുകളിൽ ആവശ്യമായ ഭേദഗതി അതാത് സർവകലാശാലകൾ വരുത്തും. സർവകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്‌തികകളിലെ നേരിട്ടുള്ള നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി പൂർണ്ണമായും ഒഴിവാക്കാൻ യുജിസി ചട്ടങ്ങൾക്കനുസരിച്ച് സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യാൻ നടപടികളെടുക്കണമെന്ന് സർവകലാശാലകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട് - മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: 'പിണറായിയുടെ സല്‍ക്കാരത്തിന്‍റെ രുചി നാവിന്‍ തുമ്പിലിരിക്കുമ്പോള്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട'; ലോകായുക്തക്കെതിരെ കെ സുധാകരൻ

അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിന് സർവകലാശാലകളിലും കോളേജുകളിലും പിഎച്ച്ഡിയും പോസ്റ്റ് ഡോക്‌ടറൽ ഫെല്ലോഷിപ്പും ഉള്ളവരെയാണ് പ്രധാനമായും പരിഗണിക്കാറ്. എന്നാൽ ഈ ഉയർന്ന ബിരുദങ്ങൾ നേടാൻ കൂടുതൽ സമയം വേണ്ടതിനാൽ നിലവിലെ പ്രായപരിധി ഇവർക്ക് നിയമനത്തിന് അപേക്ഷിക്കാൻ അവസരം നഷ്‌ടപ്പെടുന്നുണ്ടെന്ന് മന്ത്രി ഡോ ബിന്ദു പറഞ്ഞു. ഇക്കാരണത്താൽ ഉയർന്ന ബിരുദമുള്ളവർക്ക് അധ്യാപന ജോലി നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്.

വിദേശ സർവകലാശാലകളിൽ ഗവേഷകരായ മികച്ച യോഗ്യതയുള്ളവരെ കേരളത്തിലേക്ക് ആകർഷിക്കാൻ നിയമന പ്രായപരിധി മാറ്റുന്നത് സഹായകമാകുമെന്ന് ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു. വനിത ഉദ്യോഗാർഥികൾക്ക് നിലവിലെ സാഹചര്യത്തിൽ ഉയർന്ന ബിരുദങ്ങൾ കരസ്ഥമാക്കാനാകാതെ കോളജ് അധ്യാപക നിയമനത്തിന് അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യവും ഇതോടെ മാറുമെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു വ്യക്തമാക്കി.

Also Read: സ്‌പീക്കറുടെ ഓഫിസിന് മുന്‍പിലെ കയ്യാങ്കളി: ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പ്രതിപക്ഷ എംഎല്‍എമാരുടെ പിഎമാര്‍ക്ക് നോട്ടിസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.