തിരുവനന്തപുരം : ഷാജ് കിരണും രമേശ് ചെന്നിത്തലയും ഒന്നിച്ചുള്ള ചിത്രം സഭയിൽ ഉയർത്തിക്കാട്ടി വി.ജോയ് എംഎൽഎ. സ്വർണക്കടത്ത് കേസിലെ സ്വപ്‌ന സുരേഷിൻ്റെ രഹസ്യ മൊഴി അട്ടിമറിക്കാനുള്ള നീക്കം സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് കേസില്‍ വിവാദ ഇടപെടൽ നടത്തിയ ഷാജ് കിരണും രമേശ് ചെന്നിത്തലയും ഒന്നിച്ചുള്ള ചിത്രങ്ങൾ വർക്കല എംഎൽഎ വി.ജോയ് ഉയർത്തി കാട്ടിയത്. ഷാജ് കിരണിന്‍റെ കോൺഗ്രസ് ബന്ധം തെളിയിക്കുന്ന പ്രൊഫൈൽ ചിത്രവും എംഎൽഎ സഭയിൽ കാണിച്ചു.
ബിജെപി നേതാക്കളുമൊപ്പമുള്ള ചിത്രവും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ആർഎസ്എസ് നേതാവായ കർണാടക ഊർജ വകുപ്പ് മന്ത്രിയ്‌ക്കൊപ്പവും കുമ്മനം രാജശേഖരനൊപ്പവുമുള്ള ഷാജ് കിരണിന്‍റെ ചിത്രങ്ങളാണ് സഭയിൽ കാണിച്ചത്. ഷാജ് കിരണിന് ആരുമായാണ് ബന്ധമെന്ന് വ്യക്തമാക്കുന്നതിനാണ് ചിത്രങ്ങൾ ഉയർത്തിക്കാട്ടുന്നതെന്ന് എംഎൽഎ പറഞ്ഞു.
Also Read: സ്വര്‍ണക്കടത്ത് വിവാദം: സഭ നിര്‍ത്തി വച്ച് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യുന്നു
ആറ് വർഷമായി പ്രതിപക്ഷത്ത് ഇരിക്കുന്നതിലെ നിരാശ കൊണ്ടാണ് സ്വർണക്കടത്ത് കേസ് ആരോപണങ്ങൾ വീണ്ടും യുഡിഎഫ് ഉന്നയിക്കുന്നത്. സ്വപ്‌ന സുരേഷിൻ്റെ വെളിപ്പെടുത്തലുകളിലെ രണ്ടാം എപ്പിസോഡിൽ നിരവധി അവതാരങ്ങൾ ഉണ്ടാവുകയാണ്. ഇതൊന്നും സർക്കാറിനെ ബാധിക്കില്ലെന്നും ജോയ് പറഞ്ഞു.