ETV Bharat / state

നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു; വെട്ടിച്ചുരുക്കിയത് 30 വരെ കൂടേണ്ടിയിരുന്ന സമ്മേളനം

ചട്ടം 50 അടിയന്തര പ്രമേയ നോട്ടിസിനെ ചൊല്ലി സഭയില്‍ പ്രതിപക്ഷത്തിന്‍റെ തര്‍ക്കം. സഭ സമ്മേളനം വെട്ടിച്ചുരുക്കി. മുഖ്യമന്ത്രി പ്രമേയം പാസാക്കി. അഞ്ച് എംഎല്‍എമാരാണ് ഇന്ന് നടുത്തളത്തില്‍ സത്യഗ്രഹമിരുന്നത്.

opposition strike  Assembly guillotined  strike  തുടര്‍ച്ചയായ പ്രതിപക്ഷ സമരം  സമ്മേളനം വെട്ടിച്ചുരുക്കി സ്‌പീക്കര്‍  സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു  സഭയില്‍ പ്രതിപക്ഷത്തിന്‍റെ തര്‍ക്കം  സത്യഗ്രഹം  നിയമസഭയില്‍ സത്യഗ്രഹം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  നിയമ സഭ വാര്‍ത്തകള്‍  kerala news updates  latest news in kerala  news updates
നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി സ്‌പീക്കര്‍
author img

By

Published : Mar 21, 2023, 11:13 AM IST

Updated : Mar 21, 2023, 2:58 PM IST

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി സ്‌പീക്കര്‍

തിരുവനന്തപുരം: ചട്ടം 50 പ്രകാരമുള്ള അടിയന്തര പ്രമേയ നോട്ടിസ് അവതരണത്തെ ചൊല്ലി ആരംഭിച്ച ഭരണ-പ്രതിപക്ഷ തർക്കത്തിൽ സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മാർച്ച് 30 വരെ നിശ്ചയിച്ചിരുന്ന സഭ സമ്മേളനമാണ് വെട്ടിച്ചുരുക്കിയത്. കാര്യോപദേശക സമിതിയുടെ കഴിഞ്ഞ ദിവസത്തെ തീരുമാന പ്രകാരം അവശേഷിക്കുന്ന ധനാഭ്യർഥനകളും ധനവിനിയോഗ ബില്ലും ചർച്ച കൂടാതെ പാസാക്കണമെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. തുടർന്ന് നടപടികൾ വേഗത്തിലാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്‌പീക്കര്‍ എ.എൻ.ഷംസീർ അറിയിച്ചു.

ചട്ടം 50 പ്രകാരമുള്ള അടിയന്തര പ്രമേയ നോട്ടിസിൽ ഉറപ്പാവശ്യപ്പെട്ടും സ്‌പീക്കറുടെ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ച ഏഴ്‌ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസ് ചുമത്തിയതും പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്കുള്ളിൽ നടത്തി വന്ന പ്രതിഷേധം ഇന്നും സഭ ആരംഭിച്ച ഉടൻ തുടങ്ങി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് അൻവർ സാദത്ത്, ഉമ തോമസ്, കുറുക്കോളി മൊയ്‌തീന്‍, എ.കെ.എം അഷ്റഫ് , ടി.ജെ.വിനോദ് എന്നിവർ നടുത്തളത്തിൽ സത്യാഗ്രഹം ആരംഭിച്ചു.

പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ ചോദ്യോത്തരവേളയുമായി സ്‌പീക്കർ മുന്നോട്ട് പോയെങ്കിലും പ്രതിപക്ഷ ബഹളം ഉച്ചത്തിലായി. ഈ സാഹചര്യത്തിലാണ് ചോദ്യോത്തരവേള വെട്ടിച്ചുരുക്കി ഇന്നത്തെ നടപടികൾ സ്‌പീക്കർ എ.എൻ.ഷംസീർ വേഗത്തിലാക്കിയത്. പിന്നാലെ മറ്റ് ദിവസങ്ങളിലെ കാര്യപരിപാടികൾ കൂടി ചർച്ച കൂടാതെ ഇന്ന് പാസാക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു.

പിന്നാലെ മറ്റ് ദിവസങ്ങിലെ കാര്യപരിപാടികൾ വേഗത്തിൽ പൂർത്തിയാക്കി. പിന്നാലെ സഭ ഗില്ലറ്റിൻ ചെയ്യാമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുകയാണെന്ന് സ്‌പീക്കർ പ്രഖ്യാപിച്ചു. ജനുവരി 23ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ആരംഭിച്ചത്.

നിയമസഭ സമ്മേളനവും പ്രതിഷേധവും: ഇത്തവണത്തെ നിയമസഭ സമ്മേളനത്തില്‍ എന്നും പ്രതിപക്ഷത്തെ ബഹളമയം തന്നെയാണ് കാണാനായത്. ഭരണപക്ഷത്തിന് മറുപടി നല്‍കാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ച് മാത്രമാണ് സഭയില്‍ ചര്‍ച്ചയെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് മറുപടിയില്ലെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഇതിനെതിരെയെല്ലാം പ്രതിഷേധിച്ചാണ് എംഎല്‍എമാര്‍ ഇന്ന് നടുത്തളത്തില്‍ ഇറങ്ങി സത്യഗ്രഹം നടത്തിയത്.

തുടര്‍ച്ചയായി ഇത്തരം പ്രതിഷേധങ്ങള്‍ വേദിയായതിനെ തുടര്‍ന്നാണ് സ്‌പീക്കര്‍ സഭ വെട്ടി ചുരുക്കിയത്. കഴിഞ്ഞ ദിവസം സഭ സമ്മേളനം ചേര്‍ന്നപ്പോഴും സ്ഥിതി ഇത് തന്നെയായിരുന്നു. ചട്ടം 50 പ്രകാരമുള്ള അടിയന്തര നോട്ടിസിനെ ചൊല്ലി തന്നെയാണ് കഴിഞ്ഞ ദിവസവും സഭ ബഹളമയമായത്.

ചോദ്യത്തോര വേള ആരംഭിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് ഒരുക്കമല്ലെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധങ്ങളെ തുടര്‍ന്നും സ്‌പീക്കര്‍ ചോദ്യോത്തര വേള തുടര്‍ന്നു.

ഇതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയും സഭ അല്‍പ സമയത്തേക്ക് നിര്‍ത്തി വയ്‌ക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് നടന്ന കാര്യോപദേശക സമിതി യോഗം നിന്നും പ്രതിപക്ഷം മാറി നിന്നു. കാര്യോപദേശക സമിതി യോഗത്തിന് ശേഷം 11 മണിയോടെ വീണ്ടും സഭ സമ്മേളനം ചേരുകയായിരുന്നു.

also read: 'മുഖ്യമന്ത്രിയുടേത് ധിക്കാരപരമായ നിലപാട്, സഭ ടിവിക്കെതിരെയും പോരാടും': വിഡി സതീശന്‍

Last Updated : Mar 21, 2023, 2:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.