ETV Bharat / state

നിയമസഭ തെരഞ്ഞെടുപ്പ്; കള്ളവോട്ട്‌ തടയാന്‍ കര്‍ശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ - തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി. കൊവിഡ്‌ പശ്ചാത്തലത്തില്‍ ഒരു പോളിങ്‌ ബൂത്തില്‍ 1000 പേര്‍ക്ക് മാത്രമാണ് വോട്ട്‌ ചെയ്യാന്‍ അനുവാദം ലഭിക്കുക.

നിയമസഭ തെരഞ്ഞെടുപ്പ്  കള്ളവോട്ട്‌ തടയാന്‍ നടപടി  മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍  മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ  നിയമസഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട്  സംസ്ഥാനത്ത് കൊവിഡ്‌ വ്യാപനം  നിയമസഭ തെരഞ്ഞെടുപ്പ് കൊവിഡ്‌ പശ്ചാത്തലം  കൊവിഡ്‌ നിയന്ത്രണം  assembly election  action against fake vote  fake votes  kerala assembly polling  election story  kerala election news  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
നിയമസഭ തെരഞ്ഞെടുപ്പ്; കള്ളവോട്ട്‌ തടയാന്‍ കര്‍ശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
author img

By

Published : Feb 23, 2021, 1:10 PM IST

Updated : Feb 23, 2021, 3:46 PM IST

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ കര്‍ശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കള്ളവോട്ട് സാധ്യത പരിഗണിച്ച് മലബാര്‍ ജില്ലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ നിയോഗിക്കുമെന്നും ടീക്കാറാം മീണ പറഞ്ഞു. കേന്ദ്രസേനയുടെ 25 കമ്പനി രണ്ട്‌ ദിവസത്തിനകം സംസ്ഥാനത്തെത്തും. ഇത്തവണ 150 കമ്പനി സേനകളെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, കാസർകോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രശ്‌നബാധിത ബൂത്തുകളിലും മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിലും കേന്ദ്രസേനയുടെ കർശന നിരീക്ഷണമുണ്ടാകും.

നിയമസഭ തെരഞ്ഞെടുപ്പ്; കള്ളവോട്ട്‌ തടയാന്‍ കര്‍ശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഭീഷണി ഭയന്ന് ചില ബൂത്തുകളിൽ പോളിങ്‌ ഏജന്‍റുമാർ വരാതിരിക്കുന്ന പ്രവണത വേണ്ട. ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സമയത്തും ശേഷവും സുരക്ഷയൊരുക്കും. പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. ഇത്തരക്കാര്‍ക്ക് സസ്പെൻഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടിങ്ങള്‍ ഉറപ്പാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി കൂടാതെ ഇവർക്കെതിരായ നടപടി പിൻവലിക്കാനാവില്ലെന്നും മീണ പറഞ്ഞു.

അതേസമയം കള്ളവോട്ടിന്‍റെ കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളും ജാഗരൂകരാവണം. കള്ളവോട്ടിന് ശ്രമിച്ചാൽ ഭരണപക്ഷമായാലും പ്രതിപക്ഷമായാലും മുഖം നോക്കാതെ നടപടിയെടുക്കും. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികൾ തങ്ങളുടെ കേസുകളുടെ വിവരങ്ങൾ മൂന്നുതവണ പരസ്യപ്പെടുത്തണം. ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെ മത്സരിപ്പിക്കാത്തതിന് രാഷ്ട്രീയ പാർട്ടികളോട് വിശദീകരണം ചോദിക്കും. പ്രത്യേക ഫോമിൽ ഇവർ വിശദീകരണം നൽകണം.

കൊവിഡ്‌ പശ്ചാത്തലത്തിൽ ഒരു പോളിങ്‌ ബൂത്തിൽ ആയിരം വോട്ടർമാർക്ക് മാത്രമാണ് വോട്ടു ചെയ്യാന്‍ അനുവാദം ലഭിക്കുക . അധിക വോട്ടർമാർക്ക്‌ വേണ്ടി 15,730 ഓക്‌സിലറി ബൂത്തുകൾ സജ്ജീകരിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ 25,041 ബൂത്തുകളാണുള്ളത്. നിലവിലുള്ള പോളിങ്‌ ബൂത്തുകൾക്ക് സമീപമോ 200 മീറ്റർ പരിധിയിലോ അധിക ബൂത്തുകൾ ക്രമീകരിക്കും. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ സമ്മതം തേടുമെന്ന് ടീക്കാറാം മീണ പറഞ്ഞു.

Last Updated : Feb 23, 2021, 3:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.