തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വാദം തിങ്കളാഴ്ച പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വാദം പരിഗണിക്കുക.
വിടുതൽ ഹർജിയിൽ വാദം നടത്താതെ മാറ്റി കൊണ്ടിരിക്കുന്ന രീതിയെ കഴിഞ്ഞ തവണ കോടതി വിമർശിച്ചിരുന്നു. ഇതേ തുടർന്ന് കോടതി പ്രതികൾക്ക് ഹർജിയിൽ വാദം പറയുവാൻ അന്ത്യശാസനം നൽകിയിരുന്നു. 2015 മാർച്ച് 13ന് കെ എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ അന്നത്തെ പ്രതിപക്ഷ എംഎൽഎമാരായിരുന്ന കെ ടി ജലീൽ, ഇ പി ജരാജൻ അടക്കം ആറ് പേരായിരുന്നു നിയമസഭയ്ക്കുള്ളിൽ നാശനഷ്‌ടം വരുത്തിയത്.