ETV Bharat / state

കേരളാ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റു - ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ

മലയാളത്തിൽ സത്യപ്രതിജ്ഞയെടുക്കുന്ന ആദ്യ കേരളാ ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ.

ആരിഫ് മുഹമ്മദ് ഖാൻ
author img

By

Published : Sep 6, 2019, 2:54 PM IST

Updated : Sep 6, 2019, 4:10 PM IST

തിരുവനന്തപുരം: കേരളത്തിന്‍റെ 22-ാമത് ഗവര്‍ണറായി മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ലളിതമയ ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വര നാമത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും ഗവര്‍ണര്‍ പ്രതിജ്ഞയെടുത്തു. ഇതാദ്യമായാണ് മലയാളത്തില്‍ ഒരു ഗവര്‍ണര്‍ പ്രതിജ്ഞയെടുക്കുന്നത്.

കേരളാ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റു
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ ആരിഫ് മുഹമ്മദ്ഖാന്‍ മുന്‍ പ്രധാനമന്ത്രി ചരണ്‍സിംഗ് രൂപീകരിച്ച ഭാരതീയ ക്രാന്തി ദളിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 26-ാം വയസില്‍ യുപി നിയമസഭയില്‍ അംഗമായ ആരിഫ് ഖാന്‍ 1980 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1980ലും 84ലിലും യുപി നിയമ സഭാംഗമായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി ഷബാനു കേസില്‍ സ്വീകരിച്ച മുസ്ലീം പ്രീണന നയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ആരിഫ്ഖാന്‍ 1989ല്‍ വി പി സിംഗിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായി ചുമതലയേറ്റു. 1998ല്‍ ജനാതദള്‍ വിട്ട് ബിഎസ്‌പിയിലെത്തി ലോക്‌സഭാംഗമായി. 2004ല്‍ ബിഎസ്‌പി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പിന്നീട് ബിജെപിയുമായി അകല്‍ച്ചയിലായിരുന്നെങ്കിലും 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ ബിജെപിയുമായി അടുപ്പത്തിലായി. അലിഗഡ്, ലക്‌നൗ സര്‍വ്വകലാശാലകളില്‍ നിന്നാണ് ഉന്നത പഠനം പൂര്‍ത്തിയാക്കിയത്. സത്യാപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് മന്ത്രിമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ വിരുന്നു സല്‍ക്കാരം നടത്തി.

Intro:കേരളത്തിന്റെ 22-ാമത് ഗവര്‍ണറായി മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ലളിതമയ ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജസ്റ്റീസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വര നാമത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും ഗവര്‍ണര്‍ പ്രതിജ്ഞയെടുത്തു. ഇതാദ്യമമായാണ് മലയാളത്തില്‍ ഒരു ഗവര്‍ണര്‍ മലയാളത്തില്‍ പ്രതിജ്ഞയെടുക്കുന്നത്്.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ ആരിഫ് മുഹമ്മദ്ഖാന്‍ മുന്‍ പ്രധാനമന്ത്രി ചരണ്‍സിംഗ് രൂപീകരിച്ച ഭാരതീയ ക്രാന്തി ദളിലൂടെയാണ് രാഷ്്ട്രീയത്തിലെത്തിയത്. 26-ാം വയസില്‍ യു.പി. നിയസസഭയില്‍ അംഗമായ ആരിഫ് ഖാന്‍ 1980 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1980ലും 84ലിലും യു.പി.നിയമമസഭാംഗമായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി ഷബാനു കേസില്‍ സ്വീകരിച്ച മുസ്ലീം പ്രീണന നയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ആരിഫ്ഖാന്‍ 1989ല്‍ വി.പി.സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായി ചുമതലയേറ്റു.1998ല്‍ ജനാതദള്‍ വിട്ട് ബി.എസ്.പിയിലെത്തി ലോക്‌സഭാംഗമായി. 2004ല്‍ ബി.എസ്.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. പിന്നീട് ബി.ജെ.പിയുമായി അകല്‍ച്ചയിലായിരുന്നെങ്കിലും 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ ബി.ജെ.പിയമായി അടുപ്പത്തിലായി. അലിഗഡ്, ലക്‌നൗ സര്‍വ്വകലാശാലകളില്‍ നിന്നാണ് ഉന്നത പഠനം പൂര്‍ത്തിയാക്കിയത്. സത്യാപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പ്രതിപക്ഷനേതാവ് മന്ത്രിമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ചായ സല്‍ക്കാരം നടത്തി.
Body:കേരളത്തിന്റെ 22-ാമത് ഗവര്‍ണറായി മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ലളിതമയ ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജസ്റ്റീസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വര നാമത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും ഗവര്‍ണര്‍ പ്രതിജ്ഞയെടുത്തു. ഇതാദ്യമമായാണ് മലയാളത്തില്‍ ഒരു ഗവര്‍ണര്‍ മലയാളത്തില്‍ പ്രതിജ്ഞയെടുക്കുന്നത്്.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ ആരിഫ് മുഹമ്മദ്ഖാന്‍ മുന്‍ പ്രധാനമന്ത്രി ചരണ്‍സിംഗ് രൂപീകരിച്ച ഭാരതീയ ക്രാന്തി ദളിലൂടെയാണ് രാഷ്്ട്രീയത്തിലെത്തിയത്. 26-ാം വയസില്‍ യു.പി. നിയസസഭയില്‍ അംഗമായ ആരിഫ് ഖാന്‍ 1980 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1980ലും 84ലിലും യു.പി.നിയമമസഭാംഗമായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി ഷബാനു കേസില്‍ സ്വീകരിച്ച മുസ്ലീം പ്രീണന നയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ആരിഫ്ഖാന്‍ 1989ല്‍ വി.പി.സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായി ചുമതലയേറ്റു.1998ല്‍ ജനാതദള്‍ വിട്ട് ബി.എസ്.പിയിലെത്തി ലോക്‌സഭാംഗമായി. 2004ല്‍ ബി.എസ്.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. പിന്നീട് ബി.ജെ.പിയുമായി അകല്‍ച്ചയിലായിരുന്നെങ്കിലും 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ ബി.ജെ.പിയമായി അടുപ്പത്തിലായി. അലിഗഡ്, ലക്‌നൗ സര്‍വ്വകലാശാലകളില്‍ നിന്നാണ് ഉന്നത പഠനം പൂര്‍ത്തിയാക്കിയത്. സത്യാപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പ്രതിപക്ഷനേതാവ് മന്ത്രിമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ചായ സല്‍ക്കാരം നടത്തി.
Conclusion:
Last Updated : Sep 6, 2019, 4:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.