ETV Bharat / state

'6 ഇനങ്ങളിലായി 36 ശതമാനം കൂട്ടണം' ; അതിഥി സത്കാരത്തിനടക്കം രാജ്‌ഭവന്‍റെ ചെലവ് വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ഗവര്‍ണര്‍ - Raj Bhavan asked the Govt

Arif Mohammed Khan demands Increase in Expenses : കേരളീയം പരിപാടി സംസ്ഥാന സർക്കാരിൻ്റെ ധൂർത്താണെന്നാരോപിച്ച് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഗവർണർ തന്നെ രാജ്ഭവനിലെ ചെലവുകൾ കൂട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്

Arif Mohammed Khan  ആരിഫ് മുഹമ്മദ് ഖാൻ  ഗവർണർ  Governor  huge increase in the expenses  ആവശ്യം മുന്നോട്ട് വെച്ച്‌ രാജ്ഭവൻ  Raj Bhavan put forward the demand  രാജ്ഭവൻ  രാജ്ഭവൻ സർക്കാരിനോട് ആവശ്യപ്പെട്ടു  Raj Bhavan asked the Govt  Arif Mohammed Khan demands
Arif Mohammed Khan demands
author img

By ETV Bharat Kerala Team

Published : Nov 12, 2023, 1:11 PM IST

തിരുവനന്തപുരം : അതിഥി സത്‌കാര ചെലവുകളിലടക്കം വൻ വർധന ആവശ്യപ്പെട്ട്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളീയം പരിപാടി സംസ്ഥാന സർക്കാരിൻ്റെ ധൂർത്താണെന്നാരോപിച്ച് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഗവർണർ തന്നെ രാജ്ഭവനിലെ ചെലവുകൾ കൂട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് (Arif Mohammed Khan demands). രാജ്ഭവൻ മുന്നോട്ടുവച്ച ആവശ്യം സർക്കാർ പരിഗണിക്കുന്നതായാണ് സൂചന. 6 ഇനങ്ങളിലായി 36 ശതമാനം വർധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്ഭവൻ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ഇങ്ങനെ : അതിഥികൾക്കായുള്ള ചെലവുകൾ ഇരുപത്‌ ഇരട്ടി വർധിപ്പിക്കണം. വിനോദ ചെലവുകൾ 36 ഇരട്ടിയായി കൂട്ടണം. ടൂർ ചെലവുകൾ ആറര ഇരട്ടിയായി വർധിപ്പിക്കണം.

കോൺട്രാക്‌ട്‌ അലവൻസ്‌ ഏഴ്‌ ഇരട്ടിയായി ഉയർത്തണം. ഓഫീസ്‌ ചെലവുകൾ ആറേകാൽ ഇരട്ടിയായി ഉയർത്തണം. ഓഫീസ്‌ ഫർണിച്ചറുകളുടെ നവീകരണ ചെലവ്‌ രണ്ടര ഇരട്ടിയായി ഉയർത്തണം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഗവർണേഴ്‌സ്‌ അലവൻസസ്‌ ആൻഡ്‌ പ്രിവിലേജ്‌ റൂൾസ്‌ 1987 അനുസരിച്ചാണ്‌ ഗവർണറുടെ ആനുകൂല്യങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇത് പ്രകാരം രാജ്ഭവൻ വർധനവ് ആവശ്യപ്പെട്ടിട്ടുള്ള ആറിനങ്ങളിൽ നൽകേണ്ട തുകയുടെ പരിധി 32 ലക്ഷം രൂപയാണ്‌.

അതേസമയം വർഷം 2.60 കോടി രൂപ നൽകണമെന്നാണ്‌ രാജ്‌ഭവനിൽ നിന്ന്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. 2022-23 ബജറ്റിൽ വകയിരുത്തിയത് 12.7 കോടി രൂപയാണെങ്കിലും 13.2 കോടി രൂപയാണ് സർക്കാരിൽ നിന്നും കൈപ്പറ്റിയിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷം പകുതിയും പിന്നിടുമ്പോൾ 6.7 കോടി രൂപയാണ് ഗവർണർ വാങ്ങിയത്.

ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി പി രാജീവ് : ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെ നിയമസഭ പാസാക്കിയ ബില്ലുകൾ സംബന്ധിച്ച എല്ലാ കാര്യങ്ങളും ധരിപ്പിച്ചതാണെന്നും എന്നാൽ ഇതിന് ശേഷം ഒരു കാര്യവും അദ്ദേഹം ചോദിച്ചിട്ടില്ലെന്നും മന്ത്രി പി രാജീവ്‌. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണർമാരുടെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്.

രാഷ്ട്രപതിയുടെ നോമിനിയായ ഗവർണർ സംസ്ഥാനത്തിന്‍റെ അധികാരം ഇല്ലാത്ത തലവൻ മാത്രമാണെന്നും പാർലമെന്‍ററി സംവിധാനത്തിൽ യഥാർഥ അധികാരം ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾക്കാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഗവർണർമാർ പ്രവർത്തിക്കേണ്ടത് സർക്കാരിന്‍റെ സഹായത്തോടെയും ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലുമാണ്.

ALSO READ: 'ഗവര്‍ണര്‍ പ്രതിപക്ഷ നേതാവാകുന്നു, എല്ലാം സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ മാത്രം': വി ശിവന്‍കുട്ടി

ഗവർണർക്കുള്ള ചുമതല ഭരണഘടനാപരമായ വിഷയങ്ങളിൽ സർക്കാരിന് മാർഗനിർദേശം നൽകുക എന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കോടതി നിരീക്ഷണത്തിന് പിന്നാലെ സുപ്രീം കോടതി 'വിശുദ്ധ പശു' (ഹോളി കൗ) ആണെന്നും കോടതിയുടെ നിരീക്ഷണങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ കൊച്ചിയിൽ പ്രതികരിച്ചിരുന്നു. കേരളത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും സുപ്രീം കോടതി നിർദേശം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.