ETV Bharat / state

ആറന്മുള പീഡനം കേരളത്തിന് അപമാനം; ഉന്നതതല അന്വേഷണം വേണമെന്ന് രമേശ്‌ ചെന്നിത്തല

ഡ്രൈവറുടെ പശ്ചാത്തലം അന്വേഷിക്കാതെ നിയമനം നല്‍കിയത് പരിശോധിക്കണം. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു

ആറന്മുള പീഡനം  ആറന്മുള പീഡനം; കേരളത്തിന് അപമാനമെന്ന് രമേശ്‌ ചെന്നിത്തല  രമേശ്‌ ചെന്നിത്തല  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  aranmula rape case  chennithala  ramesh chennithala
ആറന്മുള പീഡനം; കേരളത്തിന് അപമാനമെന്ന് രമേശ്‌ ചെന്നിത്തല
author img

By

Published : Sep 6, 2020, 1:03 PM IST

Updated : Sep 6, 2020, 1:08 PM IST

തിരുവനന്തപുരം: ആറന്മുളയിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ ഞെട്ടിക്കുന്ന സംഭവമാണ് ആറന്മുളയിലുണ്ടായത്. കൊലക്കേസ് പ്രതിയെ ആംബുലൻസ് ഡ്രൈവറായി നിയമിച്ചവർക്കെതിരെ നടപടി വേണം. ആരാണ് ഇയാളെ നിയമിച്ചതെന്നും എന്തുകൊണ്ട് നിയമന സമയത്ത് ഇയാളുടെ പശ്ചാത്തലം പരിശോധിച്ചില്ലെന്നും അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ആറന്മുള പീഡനം കേരളത്തിന് അപമാനം; ഉന്നതതല അന്വേഷണം വേണമെന്ന് രമേശ്‌ ചെന്നിത്തല

ആരോഗ്യപ്രവർത്തകരില്ലാതെ യുവതിയെ ഒറ്റയ്ക്ക് വിടാനുണ്ടായ സാഹചര്യവും പരിശോധിക്കണം. സംസ്ഥാനത്ത് ആംബുലൻസിൽ പോലും രോഗിക്ക് പീഡനമേൽക്കുന്ന ഗുരുതര സാഹചര്യമാണ്. ഇത് കേരളത്തിന് അപമാനകരമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Last Updated : Sep 6, 2020, 1:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.