ETV Bharat / state

Aparna Serial Actress Suicide Reason അപര്‍ണയുടെ ആത്മഹത്യ: ഭർത്താവിന്‍റെ അമിത മദ്യപാനവും അവഗണനയുമെന്ന് ബന്ധുക്കള്‍

Aparna Video Call To Mother ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് അപർണ അമ്മയെ വീഡിയോ കോൾ ചെയ്‌ത് വീട്ടിലെ പ്രശ്‌നങ്ങൾ പറഞ്ഞ് കരഞ്ഞിരുന്നുവെന്നും പൊലീസ് എഫ്ഐആർ

aprana serial actress  aprana  suicide  aprana serial  aprana cinema  suicide reason of aprana  Aparana Video Call To Mother  സീരിയല്‍ താരം  അപര്‍ണയുടെ ആത്മഹത്യ  അപര്‍ണ  ഭർത്താവിന്‍റെ അമിത മദ്യപാനവും  ആത്മഹത്യ  തിരുവനന്തുപുരം
Aparna Serial Actress Suicide Reason
author img

By ETV Bharat Kerala Team

Published : Sep 1, 2023, 8:33 PM IST

തിരുവനന്തപുരം: സിനിമ സീരിയൽ താരം അപർണ പി നായരുടെ (Aparna P Nair) ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബ പ്രശ്‌നങ്ങളെന്ന് പൊലീസ് എഫ്ഐആർ (FIR). ഭർത്താവിന്‍റെ അമിത മദ്യപാനവും അവഗണനയും കാരണമാണ് അപർണ ആത്മഹത്യ (Aparna Suicide Reason) ചെയ്‌തത് എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇതുമൂലം നിരന്തരം വീട്ടിൽ കലഹങ്ങൾ നടന്നിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വീട്ടിലുണ്ടായ കലഹങ്ങളിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് അപർണയുടെ കുടുംബം പൊലീസിന് മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് അപർണ അമ്മയെ വീഡിയോ കോൾ ചെയ്‌ത് വീട്ടിലെ പ്രശ്‌നങ്ങൾ പറഞ്ഞ് കരഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

താൻ പോവുകയാണെന്ന് പറഞ്ഞാണ് ഫോൺ കട്ട് ചെയ്‌തത്. വൈകുന്നേരം ആറുമണിക്ക് ആയിരുന്നു ഈ വീഡിയോ കോൾ. ശേഷം, രാത്രി ഏഴരയോടെയായിരുന്നു അപര്‍ണയുടെ ആത്മഹത്യ. കരമന തളിയിൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയതായി ഭർത്താവ് സഞ്ജിത്ത്, അമ്മ ബീനയേയും സഹോദരി ഐശ്വര്യയേയും അറിയിക്കുകയായിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ സഹോദരി ഐശ്വര്യ വീട്ടിൽ എത്തിയപ്പോൾ അപർണ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. ഉടൻതന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ആംബുലൻസിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. വിശദമായ മൊഴിയാണ് കുടുംബം നൽകിയത്.

അമിത മദ്യപാനം, സ്ഥിരം വഴക്ക്: മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. അപർണയുടെയും സഞ്ജിത്തിന്‍റെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിൽ അപർണയ്ക്ക് ഒരു മകളുണ്ട്.

സഞ്‌ജിത്തുമായുള്ള വിവാഹത്തിൽ മൂന്ന് വയസുള്ള മകളുമാണുള്ളത്. ആദ്യകാലത്ത് ദാമ്പത്യം നല്ല രീതിയിലാണ് മുന്നോട്ടുപോയതെങ്കിലും അമിത മദ്യപാനം മൂലം വഴക്ക് പതിവായിരന്നു. പലതവണ അപർണ ബന്ധുക്കളെ വിളിച്ച് ആത്മഹത്യ ചെയ്യും എന്ന് അറിയിച്ചിരുന്നതായും ബന്ധുക്കൾ മൊഴി നൽകി.

2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണ നായരുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. റൺ ബേബി റൺ, സെക്കൻഡ്‌സ്‌, അച്ചായൻസ്, മേഘതീര്‍ഥം, മുദ്ദുഗൗ, കോടതി സമക്ഷം ബാലൻ വക്കീല്‍, കല്‍ക്കി തുടങ്ങി നിരവധി സിനിമകളിലും ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറി, വധു ആത്മഹത്യ ചെയ്‌തു (Young lady death in uttar pradesh): കഴിഞ്ഞ മാസം വിവാഹത്തിന് 20 ദിവസങ്ങൾ ബാക്കി നിൽക്കെ സ്‌ത്രീധന തുക പോരെന്ന കാരണത്താൽ വരൻ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടർന്ന് വധുവിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശിലെ കാരിമായി ഗ്രാമത്തിലെ ഉഹ്‌ഗാട്ടി പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലായിരുന്നു സംഭവം.

ഏപ്രിൽ 22നായിരുന്നു വിവാഹം. വികാസ്‌ എന്നയാളുമായാണ് പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്‌. എന്നാൽ വികാസ്‌ വിവാഹം നീട്ടി കൊണ്ടു പോകുകയായിരുന്നു. പീന്നീട്‌ വിവാഹം ഉറപ്പിച്ച ശേഷം 20 ദിവസങ്ങൾക്കു മുൻപ്‌ വിവാഹം വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു.

മരണത്തിന് മുന്‍പ് പെണ്‍കുട്ടി പങ്കുവച്ച വീഡിയോയില്‍ ഒന്നില്‍ ക്ഷണക്കത്തുകള്‍ എല്ലാവര്‍ക്കും എത്തിച്ചുകഴിഞ്ഞുവെന്നും, വിവാഹത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചുവെന്നും പറയുന്നു. എന്നാല്‍, ഏപ്രില്‍ രണ്ടിന് വികാസ് വിളിച്ചുകൂടുതല്‍ സ്‌ത്രീധന തുക ആവശ്യപ്പെട്ടു. പെണ്‍കുട്ടി വീട്ടിലെ സാഹചര്യം വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും വികാസ് തുക കൂട്ടിത്തരാന്‍ വാശിപ്പിടിക്കുകയായിരുന്നു.

കൂടാതെ, ഫോണില്‍ കൂടി അപമര്യാദയായി പെരുമാറുകയും ചെയ്‌തതായി പറയുന്നു. പെണ്‍കുട്ടി വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നു. ഇത് താങ്ങാന്‍ കഴിയാതെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തതെന്ന് കുടുംബം പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.