തിരുവനന്തപുരം: കുഞ്ഞിനെ വേർപെട്ട പോറ്റമ്മയുടെ വേദന വളരെ വലുതായി പങ്കുവയ്ക്കുന്ന പൊതുസമൂഹം പ്രസവിച്ച സ്ത്രീയുടെ വേദന കാണാതെ പോകുന്നതെന്തെന്ന് അനുപമ (Adoption controversy).
"പ്രസവിച്ച നിമിഷം മുതൽ താൻ അനുഭവിക്കുന്ന വേദനയ്ക്ക് എന്താണ് വില കിട്ടാത്തത്? ആരിൽ നിന്ന് ഗർഭം ധരിച്ചു എന്നതാണ് വലിയ വിഷയം. എൻ്റെ കുഞ്ഞിൻ്റെ അമ്മയാണ് ഞാൻ. എന്തുകൊണ്ട് അത് പരിഗണിക്കുന്നില്ല? കുഞ്ഞിന് സ്വന്തം അമ്മയുടെ മുലപ്പാൽ കുടിക്കാൻ അവകാശമില്ലേ? പെറ്റമ്മയോളം വരുമോ മറ്റെന്തെങ്കിലും?" - അനുപമ ചോദിച്ചു.
തിരുവനന്തപുരത്ത് തിരിച്ചെത്തിച്ച കുഞ്ഞിൻ്റെ സംരക്ഷണത്തെ ചൊല്ലി സാമൂഹ്യ മാധ്യമങ്ങളിൽ തന്നെ തരംതാഴ്ത്തി നടക്കുന്ന ചർച്ചകളെ
കുറിച്ച് പ്രതികരിക്കുകയായിരുന്നു അനുപമ (Anupama). കുഞ്ഞിനെ ഇത്ര നാളും സംരക്ഷിച്ചിരുന്ന ആ അമ്മയുടെ വികാരം പരിശുദ്ധമാണ്. അതിനെ താഴ്ത്തിപ്പറയാൻ താൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ പെറ്റമ്മയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടാനുള്ള മാനദണ്ഡം സമ്പത്താണ് എന്ന മട്ടിലാണ് ചർച്ചകൾ. അങ്ങനെയെങ്കിൽ വഴിയരികെ ഭിക്ഷക്കാരുടെയും മറ്റും കുഞ്ഞുങ്ങളെ സിഡബ്ല്യുസി (Child Welfare Committee(CWC)) പിടിച്ചുകൊണ്ടുപോയി ദത്തു കൊടുക്കുമോ എന്നും അനുപമ ചോദിച്ചു.
READ MORE:DNA test result|ദത്ത് വിവാദം: ഡി.എൻ.എ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും
പ്രതികാര മനോഭാവത്തോടെ പെരുമാറുകയാണ് സിഡബ്ല്യുസി. തങ്ങളിൽ നിന്ന് മൊഴിയെടുത്ത് തെളിവാകാൻ സാധ്യതയുള്ള കാര്യങ്ങൾ കണ്ടെത്തി അത് നശിപ്പിക്കുകയാണ് ഇപ്പോൾ സിഡബ്ല്യുസി ചെയ്തുവരുന്നത്. സർക്കാർ ഒപ്പമുണ്ടെന്ന് ഭാവിക്കുക മാത്രമാണ് ചെയ്യുന്നത്. അടിമുടി ക്രമക്കേട് മാത്രം നടത്തിയ സിഡബ്ല്യുസിയെ രക്ഷിക്കാനാണ് സർക്കാർ ശ്രമമെന്നും അനുപമ പറഞ്ഞു.
ശിശുക്ഷേമ സമിതിക്ക് (KSCCW) മുന്നിൽ അനുപമ ആരംഭിച്ച സമരം 12 ദിവസം പിന്നിട്ടു. കുഞ്ഞിനെ തിരികെ കിട്ടിയാലും നീതി ലഭിച്ചെന്ന് കരുതാനാവില്ലെന്നും കുഞ്ഞിൻ്റെ ഡി.എൻ.എ പരിശോധനാ ഫലം (DNA test result) കാത്തിരിക്കുന്ന
അനുപമ പറഞ്ഞു.