തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആന്‍റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്. ചേരികള്‍, തീരപ്രദേശം, ഗ്രാമപ്രദേശം തുടങ്ങിയവിടങ്ങളില്‍ ആന്‍റിജന്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. നഗരങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എന്നിവിടങ്ങളില്‍ 24 മണിക്കൂറും ബൂത്തുകൾ ഉണ്ടാകും.
കൂടുതൽ വായനക്ക്: കേരളത്തില്‍ 39,955 പേര്‍ക്ക് കൂടി കൊവിഡ്; 97 മരണം
ഒരു തവണ കൊവിഡ് പോസിറ്റീവായവർ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തരുതെന്നും കൊവിഡ് മുക്തരായവര്‍ ആശുപത്രി വിടുമ്പോള്‍ പരിശോധന ആവശ്യമില്ലെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് പുതിയ നിര്‍ദേശം. മൊബൈല്‍ ലാബുകള്‍ വഴി ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാനും നിര്‍ദേശം നൽകിയിട്ടുണ്ട്.
കൂടുതൽ വായനക്ക്: പിഎം കിസാൻ നിധി; എട്ടാം ഗഡു വിതരണം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കേരളത്തില്‍ ഇന്ന് 39,995 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിനിടെ സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ ദുരന്ത നിവാരണ അതോറിട്ടിക്ക് നിര്‍ദ്ദേശം നൽകി. ഇതു സംബന്ധിച്ച ഉത്തരവ് അതാത് ജില്ലാ ദുരന്ത നിവാരണ അതോറിട്ടികൾക്ക് കൈമാറിയിട്ടുണ്ട്.