തിരുവനന്തപുരം: സംസ്ഥാനത്ത് ആന്‍റിജന്‍ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന കിറ്റുകളില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ കമ്പനിയുടെ കിറ്റുകൾ തിരിച്ചയക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍പൈന്‍ എന്ന കമ്പനിയുടെ കിറ്റുകളാണ് തിരിച്ചയക്കുന്നത്. പരിശോധന ഫലത്തില്‍ കൃത്യതയില്ലാത്തതാണ് കിറ്റുകളുടെ പ്രധാന പ്രശ്‌നം. പലപ്പോഴും ഈ കിറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധനയില്‍ പോസിറ്റീവാകുന്നത് ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവാകുകയാണ്. 30 ശതമാനത്തിലധികം പോസിറ്റീവ് കേസുകള്‍ ഇത്തരത്തില്‍ തെറ്റായി വന്നതോടയാണ് കിറ്റിന്‍റെ ആധികാരികത സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയത്.
ഒരാഴ്ചയായി ആല്‍പൈന്‍ കമ്പനിയുടെ കിറ്റുകള്‍ പരിശോധനക്ക് ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിശദപരിശോധനയില്‍ ആല്‍പൈന്‍ കിറ്റുകളില്‍ പിഴവ് കണ്ടെത്തിയതോടെയാണ് തിരിച്ചയക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. നാളെ മുതല്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വിതരണം ചെയ്തിട്ടുള്ള കിറ്റുകള്‍ കമ്പനിയ്ക്ക് തിരിച്ചയക്കാനുള്ള നടപടി തുടങ്ങും. ആന്‍റിജന്‍ പരിശോധനയെക്കാള്‍ കൃത്യത ആര്‍ടിപിസിആര്‍ പരിശോധനക്കായതിനാല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഡിഎംഒമാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നത് കടുത്തവെല്ലുവിളിയായി ആരോഗ്യവകുപ്പിനു മുന്നില്‍ നില്‍ക്കുകയാണ്. പരിശോധന സംവിധാനങ്ങളിലെ കുറവാണ് ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് തടസം നില്‍ക്കുന്നത്.