ETV Bharat / state

ആന്തൂരിലെ കണ്‍വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി - സാജന്‍

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കി

convention
author img

By

Published : Jul 6, 2019, 12:02 PM IST

Updated : Jul 6, 2019, 12:18 PM IST

തിരുവനന്തപുരം: ആന്തൂരിൽ ആത്മഹത്യ ചെയ്‌ത പ്രവാസി സംരംഭകൻ സാജന്‍റെ പാർഥ കൺവെൻഷൻ സെന്‍ററിന് പ്രവര്‍ത്തനാനുമതി. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ആണ് അനുമതി നൽകിയത്. നേരത്തെ കണ്ടെത്തിയ ചട്ടലംഘനങ്ങൾ പരിഹരിച്ചെന്ന് ഉറപ്പു വരുത്താൻ ആന്തൂർ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കൺവെൻഷൻ സെന്‍ററിന് ഉടൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. ചീഫ് ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്.

മനപൂര്‍വ്വം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായവര്‍ക്ക് പകരം ചുമതലയേറ്റ പുതിയ നഗരസഭാ സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരും ഇന്ന് കണ്‍വന്‍ഷന്‍ സെന്‍ററില്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനക്ക് ശേഷം ചില മാറ്റങ്ങള്‍ കൂടി നടപ്പിലാക്കാനുള്ള നിര്‍ദേശം നല്‍കിയിരുന്നു.

Intro:Body:

ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകൻ സാജന്റ പാർത്ഥാ കൺവെൻഷൻ സെന്ററിന്  അനുമതി. അനുമതി നൽകി തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് ആണ് അനുമതി നൽകിയത്. നേരത്തെ കണ്ടെത്തിയ ചട്ടലംഘനങ്ങൾ  പരിഹരിച്ചെന്ന് ഉറപ്പു വരുത്താൻ ആന്തൂർ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കൺവെൻഷൻ സെന്ററിന് ഉടൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകിയിരുന്നു

Conclusion:
Last Updated : Jul 6, 2019, 12:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.