തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ താത്കാലിക ജീവനക്കാരെ നിയമിക്കാൻ സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനോട് തിരുവനന്തപുരം കോർപറേഷൻ ലിസ്റ്റ് ചോദിക്കുന്ന മറ്റൊരു കത്തു കൂടി പുറത്ത്. കോർപറേഷൻ പാർലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ഡി.ആർ അനിലാണ് കത്തയച്ചത്. കോര്‍പറേഷനിലെ താത്കാലിക ഒഴിവുകളിലേക്ക് സിപിഎം പ്രവര്‍ത്തകരെ നിയമിക്കുന്നതിന് മേയര്‍ ആര്യ രാജേന്ദ്രന്‍ സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് പുറത്ത് വന്നതിന് തൊട്ടു പിന്നാലെയാണിത് രണ്ടാമത്തെ കത്തും പുറത്തു വന്നിരിക്കുന്നത്.
![Arya Rajendrans Letter controversy updates കോര്‍പ്പറേഷനിലെ നിയമനം ആര്യ രാജേന്ദ്രന്‍റെ കത്ത് പുറത്ത് ആനാവൂര്‍ നാഗപ്പന്‍ ആര്യ രാജേന്ദ്രന്‍ രണ്ടാമത്തെ കത്തും പുറത്ത് തിരുവനന്തപുരം വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/16842137_letter.jpg)
ആശുപത്രിയിലെ വിശ്രമ കേന്ദ്രത്തില്‍ കുടുംബ ശ്രീയിലൂടെ ജീവനക്കാരെ നിയമിക്കാനാണ് ലിസ്റ്റ് ചോദിച്ച് കത്തയച്ചത്. കുടുംബ ശ്രീ അംഗങ്ങളുടെ ലിസ്റ്റ് നല്‍കണമെന്ന് ആനാവൂര്‍ നാഗപ്പനോട് ഡി.ആര്‍ അനില്‍ പറയുന്നത് കത്തില്‍ വ്യക്തമാണ്.
also read: മേയറുടെ കത്ത് കണ്ടിട്ടില്ല, കിട്ടിയിട്ടില്ല; വ്യാജമാണെന്ന് ഇപ്പോൾ പറയാനാവില്ല: ആനാവൂർ നാഗപ്പന്‍