ETV Bharat / state

1-9 ക്ലാസ് വാര്‍ഷിക പരീക്ഷ ഇന്നുമുതല്‍; ഓണ്‍ലൈനായും എഴുതാം - 1-9 ക്ലാസ് വാര്‍ഷിക പരീക്ഷകളില്‍ ഓണ്‍ലൈനായി പങ്കെടുക്കാം

ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ 34,37,570 കുട്ടികളാണ് ഇന്ന് പരീക്ഷ എഴുതുക

School Exam  Annual exams for classes 1-9 from Wednesday  കേരളത്തില്‍ 1-9 ക്ലാസ് വാര്‍ഷിക പരീക്ഷ ഇന്ന് മുതല്‍  1-9 ക്ലാസ് വാര്‍ഷിക പരീക്ഷകളില്‍ ഓണ്‍ലൈനായി പങ്കെടുക്കാം  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത
1-9 ക്ലാസ് വാര്‍ഷിക പരീക്ഷ ഇന്ന് മുതല്‍; ഓണ്‍ലൈനായി പങ്കെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതി
author img

By

Published : Mar 23, 2022, 7:10 AM IST

തിരുവനന്തപുരം: ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ബുധനാഴ്‌ച ആരംഭിക്കും. വര്‍ക് ഷീറ്റ് മാതൃകയിലാണ് ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കിയാണ് വാര്‍ഷിക മൂല്യനിര്‍ണയം നടത്തുക.

എല്‍.പി ക്ലാസിലെ കുട്ടികള്‍ പരീക്ഷാദിവസങ്ങളില്‍ ക്രയോണുകള്‍, കളര്‍ പെന്‍സില്‍ തുടങ്ങിയവ കരുതണം. അഞ്ച് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങളാണുണ്ടാവുക. എട്ട്, ഒന്‍പത് ക്ലാസുകളിലെ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങളും ഉണ്ടാകും. എല്ലാ പാഠഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ ചോദ്യങ്ങളുണ്ടാവുക.

ALSO READ: വീണ്ടും കൂട്ടി ഇന്ധനവില; സംസ്ഥാനത്ത് പെട്രോളിന് 106 കടന്നു

എട്ട്, ഒന്‍പത് ചോദ്യപേപ്പറുകളുടെ ഘടന മുന്‍വര്‍ഷങ്ങളിലേതുപോലെ തന്നെ ആയിരിക്കും. സ്‌കൂളുകളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈനായി പരീക്ഷ എഴുതാം. 34,37,570 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. സംസ്ഥാന സിലബസിലെ പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.