ETV Bharat / state

തിരയും തീരവും സാക്ഷിയായി, കേരളത്തിലെ ആദ്യ ഡെസ്‌റ്റിനേഷന്‍ വെഡ്ഡിങ്; ശംഖുമുഖത്ത് അനഘയ്‌ക്ക് വരണമാല്യം ചാര്‍ത്തി റിയാസ് - ടൂറിസം വകുപ്പ്

Shangumugham Wedding Destination : സംസ്ഥാനത്തെ ആദ്യ ഡെസ്‌റ്റിനേഷന്‍ വെഡ്ഡിങ് സെന്‍ററില്‍ വിവാഹിതരായി റിയാസും അനഘയും. ശംഖുമുഖത്തെ വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ ഒരുക്കിയത് ടൂറിസം വകുപ്പ്. എഐ ഗെയിമുകളും കോഫി സ്‌നാക് സെന്‍ററുകളും 3 ഡി ലൈറ്റിങ്ങുമെല്ലാം വേദിക്കരികില്‍ സജ്ജീകരിച്ചു.

First Wedding Destination Center  വെഡിങ് ഡെസ്റ്റിനേഷന്‍  Ankha And Riyas Wedding  Shangumugham Beach  Tourism Department  Shangumugham Wedding Destination  ശംഖുമുഖത്തെ വെഡ്ഡിങ് ഡെസ്റ്റിനേഷന്‍  കേരളത്തിലെ ആദ്യ ഡെസ്‌റ്റിനേഷന്‍ വെഡ്ഡിങ്  അനഘയെ വാരണമാല്യം ചാര്‍ത്തി റിയാസ്  ടൂറിസം വകുപ്പ്  ടൂറിസം വകുപ്പ് വാര്‍ത്തകള്‍
First Wedding Destination In Kerala; By Tourism Department
author img

By ETV Bharat Kerala Team

Published : Dec 1, 2023, 8:46 PM IST

അനഘയെ വാരണമാല്യം ചാര്‍ത്തി റിയാസ്

തിരുവനന്തപുരം : ഓഡിറ്റോറിയത്തിന്‍റെ നാലു ചുമരുകള്‍ വിട്ട് കതിര്‍ മണ്ഡപങ്ങള്‍ പുറത്തേക്ക് വരികയാണ്. അവിടെ കടലിന്‍റെ മനോഹാരിതയുണ്ട്, തീരത്തിന്‍റെ സുഗന്ധമുണ്ട്. ഈയൊരു സാന്നിധ്യത്തിലെ മനോഹരമായ മംഗല്യം എന്നത് ഇനി സങ്കല്‍പ്പമല്ല, യാഥാര്‍ഥ്യമാണ്. വെഡിങ് ഡെസ്റ്റിനേഷന്‍ എന്ന പുതിയ മാറ്റം കേരളത്തിലും ഇപ്പോള്‍ ട്രെന്‍ഡിങ് ആവുകയാണ് (Wedding Destination In Kerala).

സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള പൊതു ഇടങ്ങളെ സജ്ജീകരിച്ച് ഡെസ്റ്റിനേഷന്‍ വെഡിങ് സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാവുകയാണ് കേരളം. ടൂറിസം വകുപ്പിന്‍റെ മുന്‍കയ്യിലാണ് ഈ പൊതു ഇട വെഡിങ് ഡെസ്റ്റിനേഷന്‍. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് തയ്യാറായ ഡെസ്റ്റിനേഷനില്‍ ഉള്ളൂര്‍ സ്വദേശിയായ അനഘ എസ് ഷാനുവും കൊല്ലം സ്വദേശി റിയാസും പ്രഥമ വധൂവരന്മാരായി.

ഫോട്ടോ ഷൂട്ട് മാത്രമല്ല, എഐ ഗെയിമുകളും കോഫി സ്‌നാക് സെന്‍ററുകളും 3 ഡി ലൈറ്റിങ്ങുകളും ഔട്ട് ഡോര്‍ ഗെയിസും കല്യാണ വേദിക്ക് അരികില്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമായി സെക്യൂരിറ്റി ജീവനക്കാരും സിസിടിവി ക്യാമറകളുമുണ്ട് (Kerala Tourism).

ഡിടിപിസി മുഖേനയാണ് സെസ്റ്റിനേഷന്‍ ബുക്ക് ചെയ്യുന്നത്. ഇതിനകം ശംഖുമുഖത്ത് മാത്രം എട്ടോളം ഡെസ്റ്റിനേഷന്‍ വെഡിങ് ബുക്കിങ്ങിനായി എന്നത് സംഘാടകര്‍ക്കും കൂടുതല്‍ ഊര്‍ജം പകരുന്നതാണ്. കേരളത്തിന്‍റെ പ്രകൃതിദത്ത കായലോരങ്ങളും കടലോരങ്ങളും കേന്ദ്രീകരിച്ച് കൂടുതല്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഇടങ്ങളൊരുക്കി ഇന്ത്യയിലെ ഡെസ്റ്റിനേഷന്‍ വെഡിങ് ഹബാക്കി കേരളത്തെ മാറ്റാനൊരുങ്ങുകയാണ് ടൂറിസം വകുപ്പ് (Destination Wedding In Kerala).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.