ETV Bharat / state

അനില്‍ നമ്പ്യാരെ കസ്റ്റംസ്‌ ചോദ്യം ചെയ്‌തത് അതീവ ഗൗരവതരം; സി.പി.എം

ചോദ്യം ചെയ്യല്‍ കഴിഞ്ഞയുടന്‍ തന്നെ അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബി.ജെ.പിക്ക്‌ എന്തോ മറച്ചു വെ‌ക്കാനുണ്ടെന്ന്‌ വ്യക്തമാണെന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു.

Anil Nambiar  serious  interrogation  അനില്‍ നമ്പ്യാര്‍  കസ്റ്റംസ്‌ ചോദ്യം ചെയ്‌തത്  അതീവ ഗൗരവതരം  സി.പി.എം
അനില്‍ നമ്പ്യാരെ കസ്റ്റംസ്‌ ചോദ്യം ചെയ്‌തത് അതീവ ഗൗരവതരം; സി.പി.എം
author img

By

Published : Aug 28, 2020, 5:15 PM IST

തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വര്‍ണക്കടത്ത്‌ കേസില്‍ ബി.ജെ.പി അനുകൂല ചാനലായ ജനം ടി.വിയുടെ കോ-ഓര്‍ഡിനേറ്റിംഗ്‌ എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ്‌ ചോദ്യം ചെയ്‌തത് അതീവ ഗൗരവതരമെന്ന് സി.പി എം. കള്ളക്കടത്ത്‌ നടന്നത്‌ നയതന്ത്ര ബാഗേജല്ലെന്ന്‌ പറയാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദ്ദേശിച്ചതായി മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രതികളുടെ മൊഴിപകര്‍പ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ കേസിന്‍റെ തുടക്കം മുതല്‍ ഇതേ നിലപാട്‌ സ്വീകരിച്ചിട്ടുള്ളത്‌ കേന്ദ്രവിദേശ സഹമന്ത്രി വി.മുരളിധരനാണ്‌. നയതന്ത്ര ബാഗേജാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട്‌ മാറ്റാന്‍ മുരളീധരന്‍ തയ്യാറാകത്തത് സംശയകരമെന്നും സി.പി.എം ആരോപിച്ചു.

ഈ കേസിലെ പ്രധാന പ്രതിയായ സന്ദീപ്‌ നായര്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്‌. ജനം ടി.വി കോ- ഓര്‍ഡിനേറ്റിംഗ്‌ എഡിറ്ററുടെ ബന്ധം കുടി പുറത്തു വന്നതോടെ ഇതു സംബന്ധിച്ച്‌ നിലപാട്‌ വ്യക്തമാക്കാതെ ബി.ജെ.പി നേതൃത്വത്തിന്‌ കൈകഴുകാനാവില്ല. ജനം ടി.വിക്ക്‌ ബി.ജെ.പിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ല. ചോദ്യം ചെയ്യല്‍ കഴിഞ്ഞയുടന്‍ തന്നെ അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബി.ജെ.പിക്ക്‌ എന്തോ മറച്ചു വെ‌ക്കാനുണ്ടെന്ന്‌ വ്യക്തമാണെന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.