ETV Bharat / state

മെഡിക്കൽ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവം; ഈ അവസ്ഥ ആർക്കും വരരുതെന്ന് അനില്‍കുമാർ - തിരുവനന്തപുരം മെഡിക്കൽ കോളജ്

നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഇല്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇങ്ങനെ ഒരവസ്ഥ ആർക്കും ഉണ്ടാവരുതെന്നും അനിൽ കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.

trivandrum medical college  covid patient worm infested  worm infested patient against hospital  thiruvananthapuram  തിരുവനന്തപുരം  തിരുവനന്തപുരം മെഡിക്കൽ കോളജ്  തിരുവനന്തപുരം മെഡിക്കൽ കോളജിൽ പുഴുവരിച്ച സംഭവം
മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് രോഗിയെ പുഴുവരിച്ച സംഭവം; പ്രതികരണവുമായി രോഗി
author img

By

Published : Oct 22, 2020, 2:06 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് പുഴുവരിച്ച രോഗി അനിൽകുമാർ ആശുപത്രിക്കെതിരെ രംഗത്ത്. നികൃഷ്‌ട ജീവികളോട് എന്ന പോലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാർ പെരുമാറിയതെന്നും മനുഷ്യൻ എന്ന പരിഗണന പോലും നൽകിയില്ലെന്നും ആരും തിരിഞ്ഞു നോക്കിയില്ലെന്നും അനിൽകുമാർ പറഞ്ഞു. വെള്ളമോ ഭക്ഷണമോ ലഭിച്ചില്ല. ആശുപത്രിയിൽ ഉണ്ടായിരുന്നപ്പോൾ ഡോക്‌ടറെ ഒരിക്കൽ പോലും കണ്ടിട്ടില്ല, കൈകൾ കെട്ടിയിട്ടുവെന്നും അനിൽ കുമാർ കൂട്ടിചേർത്തു. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഇല്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇങ്ങനെ ഒരവസ്ഥ ആർക്കും ഉണ്ടാവരുതെന്നും അനിൽ കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് രോഗിയെ പുഴുവരിച്ച സംഭവം; പ്രതികരണവുമായി രോഗി

വീണ് പരിക്കേറ്റതിനെ തുടർന്നാണ് വട്ടിയൂർക്കാവ് സ്വദേശിയായ അനിൽകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ വച്ച് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ അനിൽ കുമാറിന്‍റെ അടുത്തു നിന്നും ഒഴിവാക്കി. പിന്നീട് ആശുപത്രിയിൽ നരക ജീവിതമായിരുന്നു. രോഗം ഭേദമായി വീട്ടിൽ എത്തിച്ചപ്പോഴാണ് കഴുത്തിലും മറ്റും പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ ആരോഗ്യം വീണ്ടെടുത്ത് പതിയെ ജീവിതത്തിലേക്ക് മടങ്ങി വരികയാണ് അനിൽകുമാർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.