ETV Bharat / state

കോണ്‍ഗ്രസ് വിട്ടെത്തിയ അനില്‍ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടും, പരിപാടി കൊച്ചിയില്‍ - ബിജെപി നേതൃത്വം

കോണ്‍ഗ്രസ് പാളയം വിട്ട് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്‍റണി, യുവാക്കളുമായുള്ള സംവാദത്തിനായി 'യുവം' എന്ന പരിപാടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടും, അനിലിന്‍റെ വരവ് വലിയ നേട്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടലില്‍ ബിജെപി നേതൃത്വം

Anil Antony will share the stage with PM  Anil Antony  PM Narendra Modi in Kochi  PM Narendra Modi  Narendra Modi  resigns from Congress and Joined BJP  interaction session with youths  അരങ്ങേറ്റം ഗംഭീരമാക്കാന്‍  കോണ്‍ഗ്രസ് വിട്ടെത്തിയ അനില്‍ ആന്‍റണി  അനില്‍ ആന്‍റണി  പ്രധാനമന്ത്രി നരേന്ദ്രമോദി  നരേന്ദ്രമോദിയുമായി വേദി പങ്കിടും  പരിപാടി കൊച്ചിയില്‍  ബിജെപി  ആന്‍റണി  യുവം  ബിജെപി നേതൃത്വം  കോണ്‍ഗ്രസ്
കോണ്‍ഗ്രസ് വിട്ടെത്തിയ അനില്‍ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിടും
author img

By

Published : Apr 7, 2023, 4:11 PM IST

തിരുവനന്തപുരം: ഇന്നലെ ബിജെപിയിൽ ചേർന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടും. യുവാക്കളുമായുള്ള സംവാദത്തിനായി 'യുവം' എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഈ മാസം 25 നാണ് നരേന്ദ്ര മോദി കൊച്ചിയിലെത്തുന്നത്. ഈ പരിപാടിയിലാണ് അനിൽ ആന്‍റണി മോദിക്കൊപ്പം വേദി പങ്കിടുക.

ഇവർക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജ, കന്നഡ സിനിമ താരം യാഷ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. ഈ പരിപാടി അനിൽ ആന്‍റണിയുടെ ബിജെപി അരങ്ങേറ്റ വേദിയാക്കാനുള്ള തീരുമാനത്തിലാണ് പാർട്ടി നേതൃത്വം. യുവാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ യുവാക്കളുടെ പ്രതിനിധി എന്ന നിലയിൽ അനിൽ ആന്‍റണിയെ വേദിയിലെത്തിക്കുന്നത് പാർട്ടിക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. എന്നാല്‍ അനിൽ ആന്‍റണി ബിജെപിയിൽ ചേരുന്നതിന് മുൻപ് തന്നെ 'യുവം' എന്ന പരിപാടി ബിജെപി നിശ്ചയിച്ചിരുന്നു. സംവാദ പരിപാടിയിൽ ഒരുലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോ ഓർഡിനേറ്റുമായിരുന്ന അനിൽ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിക്കെതിരെ പ്രതികരിച്ചതോടെയാണ് കോൺഗ്രസുമായി തെറ്റുന്നത്. തുടർന്ന് പദവികളെല്ലാം രാജിവച്ചിരുന്നു. ബിജെപി സ്ഥാപക ദിനമായ ഇന്നലെയായിരുന്നു അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനം. ഉച്ചയ്ക്ക് രണ്ടരയോടെ ബിജെപി ദേശീയ ആസ്ഥാനത്തെത്തിയ അനിൽ ആന്‍റണി മൂന്ന് മണിയോടെയാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്.

Also Read: 'രാഷ്‌ട്രീയ മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്തയൊന്നുമല്ലല്ലോ'; അനില്‍ ആന്‍റണിയെ വിമര്‍ശിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍

ബിജെപി രാഷ്ട്രത്തിനായി പ്രവർത്തിക്കുന്നുവെന്നും കോൺഗ്രസ് ഒരു കുടുംബത്തിനായി പ്രവർത്തിക്കുന്നുവെന്നുമായിരുന്നു അനില്‍ ആന്‍റണിയുടെ ആദ്യ പ്രതികരണം. ആലോചിച്ച് എടുത്ത തീരുമാനമാണെന്നും അവസരം നല്‍കിയതിന് നന്ദിയെന്നും അനില്‍ കെ ആന്‍റണി വ്യക്തമാക്കിയിരുന്നു. സ്ഥാനമാനങ്ങൾക്കായല്ല ബിജെപിയില്‍ ചേർന്നതെന്നും മോദിയുടെ കാഴ്‌ചപ്പാടിനായി പ്രവർത്തിക്കുമെന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് അനില്‍ കെ. ആന്‍റണി കൂട്ടിച്ചേര്‍ത്തിരുന്നു.

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ, ബിജെപി കേരള അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവർക്ക് ഒപ്പമെത്തിയാണ് അനില്‍ കെ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചത്. എന്നാല്‍ ബിജെപി അംഗത്വം എടുത്ത അനിൽ കെ ആന്‍റണിയുടെ തീരുമാനത്തോട് വൈകാരികമായാണ് എ.കെ ആന്‍റണി പ്രതികരിച്ചത്. ബിജെപിയിൽ ചേരാനുള്ള മകന്‍റെ തീരുമാനം വേദനയുണ്ടാക്കിയെന്നും അനിൽ ആന്‍റണിയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും ഇനി മറുപടി പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ മരണം വരെ കോൺഗ്രസുകാരനായി തുടരുമെന്നും ആന്‍റണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേസമയം അനില്‍ ആന്‍റണിയുടെ നടപടിയെ അന്ത്യ അത്താഴദിനത്തിലെ യൂദാസിന്‍റെ നടപടിയോട് ഉപമിച്ച് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാക്കുകയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും.

Also Read: 'യേശുവിനെ ഒറ്റിയ യൂദാസിന്‍റെ ദിനം'; അനില്‍ ആന്‍റണിയെ സൈബറിടത്തില്‍ കടന്നാക്രമിച്ച് നേതാക്കളും പ്രവര്‍ത്തകരും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.