ETV Bharat / state

മേയറുടെ കത്ത് കണ്ടിട്ടില്ല, കിട്ടിയിട്ടില്ല; വ്യാജമാണെന്ന് ഇപ്പോൾ പറയാനാവില്ല: ആനാവൂർ നാഗപ്പന്‍ - മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യ വിഭാഗത്തിലെ 295 താത്കാലിക നിയമനത്തിനായി സിപിഎമ്മിനോട് ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ കത്ത് പുറത്ത് വന്നെന്ന വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ

Anavoor explanation on the letter controversy  letter controversy  കത്ത് വിവാദത്തില്‍ വിശദീകരണവുമായി ആനാവൂര്‍  ആനാവൂർ നാഗപ്പൻ  സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ  മേയര്‍ ആര്യ രാജേന്ദ്രന്‍  മേയര്‍ ആര്യ രാജേന്ദ്രന്‍ കത്ത് വിവാദം
കത്ത് വിവാദത്തില്‍ വിശദീകരണവുമായി ആനാവൂര്‍
author img

By

Published : Nov 5, 2022, 11:49 AM IST

Updated : Nov 5, 2022, 12:13 PM IST

തിരുവനന്തപുരം: കോർപ്പറേഷനിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് പട്ടിക ആവശ്യപ്പെട്ട് മേയർ അയച്ചു എന്ന് പറയുന്ന കത്ത് താന്‍ കണ്ടിട്ടില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. അത്തരത്തിലൊരു കത്ത് ഇതുവരെ കിട്ടിയിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞത്.

മേയറുടെ കത്ത് കണ്ടിട്ടില്ല, കിട്ടിയിട്ടില്ല; വ്യാജമാണെന്ന് ഇപ്പോൾ പറയാനാവില്ല: ആനാവൂർ നാഗപ്പന്‍

മേയർ സ്ഥലത്തില്ലാത്തതിനാൽ വിഷയത്തിൽ വിശദീകരണം തേടാൻ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ വിശദീകരണം തേടിയ ശേഷം വിശദമായ പ്രതികരിക്കും. കത്ത് വ്യാജമാണെങ്കിൽ നിയമ നടപടി സ്വീകരിക്കും. വ്യാജമാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമനങ്ങൾ സംബന്ധിച്ച് ഒരു വിവാദവും ഇതുവരെ സിപിനെതിരെ ഉണ്ടായിട്ടില്ല. കത്ത് പുറത്ത് വന്നതിന് പിന്നിൽ സിപിഎമ്മിനുള്ളിലെ വിഭാഗീയ പ്രശ്‌നങ്ങളാണോ എന്ന ചോദ്യത്തിന് പ്രതികരിക്കാൻ ആനാവൂർ തയ്യാറായില്ല.

also read: സഖാവേ ഒഴിവുണ്ട്, ആളുണ്ടോ? സിപിഎം ജില്ല സെക്രട്ടറിയ്ക്ക് തിരുവനന്തപുരം മേയറുടെ കത്ത്

Last Updated : Nov 5, 2022, 12:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.