ETV Bharat / state

അങ്കണവാടികളിലൂടെ കുട്ടികള്‍ക്ക് വിതരണം ചെയ്‌തത് 3.5 ടണ്‍ നിലവാരമില്ലാത്ത അമൃതം പൊടി : സിഎജി റിപ്പോര്‍ട്ട് പുറത്ത്

സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും തിരിച്ചെടുക്കാത്ത അമൃതം പൊടി വിതരണം ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

CAG Report  amrutham powder  amrutham nutrimix powder  സിഎജി റിപ്പോര്‍ട്ട്  അമൃതം പൊടി  അമൃതം ന്യൂട്രിമിക്‌സ്
അങ്കണവാടികളിലൂടെ കുട്ടികള്‍ക്ക് വിതരണം ചെയ്‌തത് 3.5 ടണ്‍ നിലവാരമില്ലാത്ത അമൃതം പൊടി : സിഎജി റിപ്പോര്‍ട്ട് പുറത്ത്
author img

By

Published : Jun 28, 2022, 4:37 PM IST

തിരുവനന്തപുരം: സുരക്ഷിതമല്ലാത്തതും നിലവാരമില്ലാത്തതുമായ അമൃതം പൊടി സംസ്ഥാനത്തെ അങ്കണവാടികളില്‍ വിതരണം ചെയ്‌തിരുന്നതായി സിഎജി റിപ്പോർട്ട്. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും തിരിച്ചെടുക്കാത്ത അമൃതം പൊടി വിതരണം ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുത്ത 13 സർക്കിളുകളിലാണ് ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശോധന നടത്താൻ നിർദേശിച്ചിരുന്നത്.

2020 സെപ്‌റ്റംബറിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഗുരുതരമായ കണ്ടെത്തൽ. പ്രതിദിനം മൂന്ന് മുതൽ അഞ്ച് വരെ സാമ്പിളുകൾ എടുക്കാനാണ് നിർദേശിച്ചിരുന്നത്. 13 സർക്കിളുകളിൽ പരിശോധന നിർദേശിച്ചെങ്കിലും ഭക്ഷ്യ സുരക്ഷ ഇൻസ്‌പെക്‌ടർമാർ ആറ് സർക്കിളുകളിൽ നിന്ന് സാമ്പിൾ ശേഖരിക്കുക പോലുമുണ്ടായില്ല. തിരുവനന്തപുരം, വട്ടിയൂർക്കാവ്, ആറ്റിങ്ങൽ, കഴക്കൂട്ടം, വൈക്കം, കൊടുവള്ളി, കാസർകോട് സർക്കിളുകളിലാണ് പരിശോധന നടന്നത്.

CAG Report  amrutham powder  amrutham nutrimix powder  സിഎജി റിപ്പോര്‍ട്ട്  അമൃതം പൊടി  അമൃതം ന്യൂട്രിമിക്‌സ്
സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം, വൈക്കം, കാസർകോട് സർക്കിളുകളിൽ ഈ കാലയളവിൽ വിതരണം ചെയ്‌ത അമൃതം പൊടിയും, കഴക്കൂട്ടം സർക്കിളിൽ വിതരണം ചെയ്‌ത ബംഗാൾ പയറുമാണ് സുരക്ഷിതമല്ലാത്തതും നിലവാരമില്ലാത്തതുമെന്ന് കണ്ടെത്തിയത്. മൂന്ന് സർക്കിളുകളിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ അമൃതം ന്യൂട്രിമിക്‌സിൻ്റെ 3556.50 കിലോഗ്രാം ആണ് കുട്ടികൾക്ക് വിതരണം ചെയ്യപ്പെട്ടത്. കഴക്കൂട്ടം സർക്കിളിൽ 444 കിലോഗ്രാം സുരക്ഷിതമല്ലാത്ത ബംഗാൾ പയർ അങ്കണവാടികളിൽ ഉപയോഗിക്കപ്പെട്ടു.

സർവൈലൻസ് സാമ്പിൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ മൂന്ന് സർക്കിളുകളിൽ, നിർമാണ യൂണിറ്റുകളിൽ നിന്ന് എൻഫോഴ്‌സ്‌മെന്‍റ് സാമ്പിളുകൾ എടുക്കുന്നതിന് നാല് മുതൽ എട്ട് മാസം വരെ കാലതാമസം ഉണ്ടായി. ഇതുമൂലം സുരക്ഷിതമല്ലാത്ത ബാച്ചിലെ ഭക്ഷണം മുഴുവൻ കുട്ടികൾക്ക് വിതരണം ചെയ്യപ്പെട്ടതായും സിഎജി കണ്ടെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.