തിരുവനന്തപുരം; പ്രളയ ജലവുമായി ബന്ധപ്പെട്ട എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ കഴിക്കണമെന്നും അതിലൂടെ എലിപ്പനി മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഡോക്‌സി ഡേ ക്യാമ്പയിന്റെ സംസ്ഥാനതല പ്രചാരണ പരിപാടിക്ക് തമ്പാനൂര്‍ ബസ് സ്റ്റാന്റില് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രളയ സമയത്ത് ബാധിക്കുന്ന ഏറ്റവും വലിയ പകര്‍ച്ചവ്യാധികളിലൊന്നാണ് എലിപ്പനി. അതിനാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും എലിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ തീവ്രയജ്ഞം നടത്തിയിരുന്നു. ഏതാണ്ട് ഒരു കോടിയോളം ഡോക്‌സിസൈക്ലിന്‍ ഗുളികകളാണ് അന്ന് വിതരണം ചെയ്തത്. എന്നാല്‍ പലരും കഴിക്കാന്‍ വിമുഖത കാട്ടിയതിനാല്‍ കഴിഞ്ഞ വർഷം എലിപ്പനി മൂലം മരണങ്ങൾ ഉണ്ടായതായി മന്ത്രി വ്യക്തമാക്കി. അതേ സമയം, ഈ വര്‍ഷം ജനങ്ങള്‍ ഡോക്‌സിസൈക്ലിന്‍ ചോദിച്ച് വാങ്ങി കഴിക്കാൻ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.