തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സർവകക്ഷിയോഗം ഇന്ന്. വൈകിട്ട് 4.30ന് ഓൺലൈൻ വഴിയാണ് യോഗം. സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെങ്കിലും ലോക്ക് ഡൗണിലേയ്ക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. എന്നാൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനുള്ള സഹകരണം യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെടും. കൊവിഡ് പ്രതിരോധത്തിന് സർക്കാരിൻ്റെ നടപടികൾക്ക് പ്രതിപക്ഷം പിന്തുണയറിച്ചിട്ടുണ്ട്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ ആൾക്കൂട്ടത്തെ പങ്കെടുപ്പിച്ചുള്ള പ്രത്യക്ഷ സമരങ്ങൾ നിർത്തി വയ്ക്കാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം; സർവകക്ഷിയോഗം ഇന്ന് - All party meeting
കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനുള്ള സഹകരണം യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെടും
![കൊവിഡ് വ്യാപനം; സർവകക്ഷിയോഗം ഇന്ന് കൊവിഡ് വ്യാപനം സർവകക്ഷിയോഗം ഇന്ന് All party meeting Chief Minister](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8976963-thumbnail-3x2-pp.jpg?imwidth=3840)