ETV Bharat / state

എകെജി സെന്‍റര്‍ ആക്രമണം ആസൂത്രിതം, ഫേസ്‌ബുക്ക് പോസ്‌റ്റിട്ടയാളെ ചോദ്യം ചെയ്‌തത് സ്വാഭാവിക നടപടി: മുഖ്യമന്ത്രി പിണറായി വിജയന്‍ - pinarayi vijayan

അടിയന്തര പ്രമേയ ചർച്ചയുടെ മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

എകെജി സെന്‍റര്‍ ആക്രമണം  കേരള നിയമസഭ  എകെജി സെന്‍റര്‍ ആക്രമണം അടിയന്തരപ്രശ്‌നം  akg center attack  kerala assembly  pinarayi vijayan  kerala cm
എകെജി സെന്‍റര്‍ ആക്രമണം ആസൂത്രിതം, ഫേസ്‌ബുക്ക് പോസ്‌റ്റിട്ടയാളെ ചോദ്യം ചെയ്‌തത് സ്വാഭാവിക നടപടി: മുഖ്യമന്ത്രി പിണറായി വിജയന്‍
author img

By

Published : Jul 4, 2022, 6:24 PM IST

Updated : Jul 4, 2022, 8:03 PM IST

തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസുള്ള സ്ഥലം കൃത്യമായി മനസിലാക്കിയ ശേഷമാണ് ആക്രമണം നടത്തിയത്. ആദ്യം സ്ഥലത്ത് എത്തിയ അക്രമി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു, രണ്ടാമത് എത്തിയ ആളാണ് സ്‌ഫോടക വസ്‌തു എറിഞ്ഞത്.

നിയമസഭയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നു

ഇക്കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഏതെങ്കിലും ഒരാളെ പിടികൂടുകയല്ല പൊലീസ് ഉദ്ദേശിക്കുന്നത്. കുറ്റം ചെയ്‌തയാളെ തന്നെ കണ്ടെത്താനാണ്.

ആക്രമണം ആസൂത്രണം ചെയ്‌തവർ തന്നെ പ്രതിയെ ഒളിപ്പിക്കുകയാണ്. പ്രതിയെ പിടികൂടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. സി സി ടി വി പരിശോധനയിൽ ഒരു മെല്ലെപോക്കുമില്ല. എകെജി സെൻ്റർ തകർക്കുമെന്ന് പോസ്റ്റിട്ടയാളെ ചോദ്യം ചെയ്യുന്നത് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി അടിയന്തര പ്രമേയ ചർച്ചയുടെ മറുപടിയായി പറഞ്ഞു.

Also read: എകെജി സെന്‍റര്‍ ആക്രമണം : പൊലീസിനെ ബോധപൂര്‍വം മാറ്റിയത് ആരുടെ നിര്‍ദേശപ്രകാരമെന്ന് പി.സി വിഷ്‌ണുനാഥ്

Last Updated : Jul 4, 2022, 8:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.