തിരുവനന്തപുരം: ഗവർണർ പറഞ്ഞ കാര്യങ്ങൾ കൂടി കണക്കിലെടുത്ത് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് തുടർ നടപടികളെടുക്കുമെന്ന് മന്ത്രി എകെ ബാലൻ. സർക്കാരിന്‍റെ തീരുമാനം ഗവർണറെ അറിയിച്ചിട്ടുണ്ട്. 31 ന് സഭ ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഗവർണറാണ്. വളരെ പോസിറ്റീവായ സമീപനമാണെന്ന് ഗവർണറുടെ ഭാഗത്തു നിന്ന് ഉണ്ടായത്. സർക്കാരിന്‍റെ പ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും എകെ ബാലൻ പറഞ്ഞു. പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി തേടി ഗവർണറെ രാജ്ഭവനിൽ നേരിൽ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാരായ എകെ ബാലനും വിഎസ് സുനിൽകുമാറും.
പ്രത്യേക നിയമസഭാ സമ്മേളനം; ഗവർണർ പറഞ്ഞ കാര്യങ്ങൾ കൂടി കണക്കിലെടുക്കുമെന്ന് എകെ ബാലൻ - ഗവർണർ
വളരെ പോസിറ്റീവായ സമീപനമാണെന്ന് ഗവർണറുടെ ഭാഗത്തു നിന്ന് ഉണ്ടായത്. സർക്കാരിന്‍റെ പ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും എകെ ബാലൻ പറഞ്ഞു.