തിരുവനന്തപുരം: ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക എന്നതാണ് യുഡിഎഫ് സമീപനം എന്ന് എ.കെ ബാലൻ. കെ റെയിൽ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.
വിമോചന സമരത്തിൻ്റെ പഴയ സന്തതികൾക്ക് പുതിയ ജീവൻ വച്ചുവെന്നാണ് പ്രതിപക്ഷം കരുതുന്നത്. വയൽക്കിളികൾ ഇപ്പോൾ സിപിഎമ്മിനൊപ്പമാണ്. അതേ അവസ്ഥയാണ് കെ റെയിലിലും സംഭവിക്കാൻ പോകുന്നതെന്ന് എ.കെ ബാലൻ പറഞ്ഞു.
ശശി തരൂരിന് സിപിഎം സമ്മേളനത്തിൽ പങ്കെടുക്കാൻ വിലക്കേർപ്പെടുത്തിയതു സംബന്ധിച്ച് കെ.സുധാകരൻ നയിക്കുന്നിടത്ത് ഇങ്ങനെ തന്നെ ആയിരിക്കും എന്നായിരുന്നു എ.കെ ബാലൻ നൽകിയ മറുപടി. കമ്മ്യൂണിസ്റ്റുകാർക്ക് പെൺകുട്ടികളെ വിവാഹം കഴിച്ചു നൽകരുതെന്ന് പറഞ്ഞയാളാണ് സുധാകരൻ. ഒരു സെമിനാറിൽ പങ്കെടുത്താൽ കോൺഗ്രസ് ഒലിച്ചു പോകുമോ എന്നും എ.കെ ബാലൻ ചോദിച്ചു.