തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പിടിവാശിക്കും അഹങ്കാരത്തിനുമേറ്റ തിരിച്ചടിയാണ് തൃക്കാക്കര ഫലമെന്ന് മുന്‍ മുഖ്യമന്ത്രി എ കെ ആന്‍റണി. തൃക്കാക്കരയിലെ എല്ലാ വിഭാഗം വോട്ടര്‍മാര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ഥിയെയാണ് യുഡിഎഫ് അവിടെ രംഗത്തിറക്കിയത്. എല്ലാ എതിര്‍ സ്ഥാനാര്‍ഥികളും ഉമ തോമസിന് മുന്നില്‍ നിഷ്പ്രഭരായെന്ന് എ കെ ആന്‍റണി പറഞ്ഞു.
Also read: ലീഡില്‍ പി.ടിയെ പിന്നിലാക്കി പിന്‍ഗാമി ഉമ, അതുക്കും മേലെ ബെന്നിയെയും പിന്നിട്ട് തേരോട്ടം
എല്‍ഡിഎഫിനെ ജനങ്ങള്‍ ചെണ്ടകൊട്ടി തോല്‍പ്പിച്ചു. യുഡിഎഫിന്‍റെ ചിട്ടയായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ജനങ്ങള്‍ പ്രയാസമനുഭവിച്ച സമയത്ത് അതെല്ലാം മറന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയില്‍ തമ്പടിച്ചതില്‍ ജനങ്ങള്‍ക്കുള്ള എതിര്‍പ്പും ഫലത്തില്‍ പ്രതിഫലിച്ചതായി ആന്‍റണി ചൂണ്ടിക്കാട്ടി.