ETV Bharat / state

യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് ശംഖുമുഖത്ത് സമാപനം

യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഐശ്വര്യ കേരള യാത്രയുടെ സമാപനം തുടക്കമാകുമെന്ന് രമേശ് ചെന്നിത്തല

aiswarya kerala yatra  aiswarya kerala yatra news  aiswarya kerala yatra concludes  ramesh chennithala news  ഐശ്വര്യ കേരള യാത്ര  ഐശ്വര്യ കേരള യാത്ര വാർത്ത  ഐശ്വര്യ കേരള യാത്ര അവസാനിക്കുന്നു  രമേശ് ചെന്നിത്തല വാർത്ത
യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് ശംഖുമുഖത്ത് സമാപനം
author img

By

Published : Feb 23, 2021, 12:18 AM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ഇന്ന് ശംഖുമുഖത്ത് സമാപനം. വൈകിട്ട് അഞ്ചിന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധിയെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി. തിങ്കളാഴ്‌ച വൈകിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ഒരുക്കങ്ങൾ വിലയിരുത്തി.

യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് ശംഖുമുഖത്ത് സമാപനം

യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഐശ്വര്യ കേരള യാത്രയുടെ സമാപനം തുടക്കമാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൻ്റെ രാഷ്ട്രീയ ചിത്രത്തെ മാറ്റിമറിച്ച യാത്രയാണ് സംസ്ഥാനത്ത് നടന്നതെന്നും രാഹുൽ ഗാന്ധി പങ്കെടുക്കുന്നതോടെ പുതിയൊരു അന്തരീക്ഷം കേരളത്തിലുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞ് യുഡിഎഫ് നേതാക്കൾ രാഹുൽ ഗാന്ധിയുടെ സാനിധ്യത്തിൽ ചർച്ച നടത്തും. കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയും രാഹുൽ ഗാന്ധിയുടെ സാനിധ്യത്തിൽ ചർച്ച നടത്തും. ജനുവരി 31 ന് കാസർഗോഡ് നിന്നാണ് യാത്ര ആരംഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.