ETV Bharat / state

പ്രവര്‍ത്തനമാരംഭിച്ചും, പിഴയീടാക്കല്‍ വൈകിപ്പിച്ചും എഐ ക്യാമറകള്‍; അവബോധവും തടസങ്ങളുമായി മുന്നില്‍ വെല്ലുവിളികള്‍ ഏറെ - ചര്‍ച്ചകളും ആക്ഷേപങ്ങളും

ഏപ്രിൽ 20 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിര്‍വഹിച്ച എഐ ക്യാമറകളുമായി ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും ആക്ഷേപങ്ങളും ഒടുങ്ങുന്നില്ല. യഥാര്‍ഥത്തില്‍ എന്തിനായിരുന്നു എഐ ക്യാമറകള്‍

AI Traffic Cameras Doubts and Uncertainty  AI Traffic Cameras Doubts and Uncertainty going on  AI Traffic Cameras  AI Traffic Cameras are active  where are AI Traffic Cameras  primary barriers  പിഴയീടാക്കല്‍ വൈകിപ്പിച്ച് എഐ ക്യാമറകള്‍  എഐ ക്യാമറകള്‍  ക്യാമറ  അവബോധവും തടസങ്ങളുമായി  വെല്ലുവിളികള്‍ ഏറെ  മുഖ്യമന്ത്രി പിണറായി വിജയൻ  പിണറായി വിജയൻ  ചര്‍ച്ചകളും ആക്ഷേപങ്ങളും  ട്രാഫിക് നിയമ ലംഘനത്തിനെതിരെ
പ്രവര്‍ത്തനമാരംഭിച്ചും, പിഴയീടാക്കല്‍ വൈകിപ്പിച്ചും എഐ ക്യാമറകള്‍
author img

By

Published : Apr 24, 2023, 5:54 PM IST

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനത്തിനെതിരെ കർശന നടപടിയെന്ന മുന്നറിയിപ്പുമായാണ് എഐ ക്യാമറകളുടെ ഉദ്ഘാടനം ഏപ്രിൽ 20 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. എന്നാൽ വിദേശ രാജ്യങ്ങളുടെ മാതൃകയിൽ ഒരുക്കുന്ന ഈ നിയമപാലന സംവിധാനത്തിന് കേരളത്തിലെ സാഹചര്യത്തിന് അനുയോജ്യമാണോയെന്ന ചോദ്യമുയരുന്നുണ്ട്. മാത്രമല്ല കൊട്ടിഘോഷിച്ച എഐ ക്യാമറകളുടെ സാങ്കേതിക വിദ്യ നികുതി പിരിവ് വർധിപ്പിക്കാനായി കൊണ്ടുവന്ന കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണോയെന്ന തരത്തിൽ ചർച്ചകളും ഉയരുകയാണ്.

എന്താണ് എഐ ക്യാമറകള്‍: ചുവപ്പ് ട്രാഫിക് ലൈറ്റ് ലംഘനം, അമിത വേഗത, ഇടതുവശത്ത് കൂടിയുള്ള ഓവർടേക്കിങ്, ഹെൽമെറ്റ്‌ ധരിക്കാതെയുള്ള ഇരുചക്രവാഹന യാത്ര, സീറ്റ്‌ ബെൽറ്റ്‌ ധരിക്കാതെയുള്ള നാല് ചക്ര വാഹന യാത്ര, വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം, നിയമ വിരുദ്ധവും ചട്ട വിരുദ്ധവുമായ നമ്പർ പ്ലേറ്റുകൾ, അനുമതിയില്ലാത്ത പാർക്കിങ്, ഓവർലോഡിങ് എന്നീ ലംഘനങ്ങൾക്കാകും എഐ ക്യാമറ പിഴ ചുമത്തുക. എന്നാൽ എഐ ക്യാമറകൾ എന്നാൽ നിർമിത ബുദ്ധിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഓട്ടോമേറ്റട് നമ്പർ പ്ലേറ്റ് റെക്കോഗ്നിഷൻ ക്യാമറകളാണ്. നിയമ ലംഘനങ്ങൾ രേഖപ്പെടുത്തുകയാവും ഈ ക്യാമറകൾ ചെയ്യുക. തുടർന്ന് നിയമലംഘകർക്ക് ഇതേ ദിവസം തന്നെ നിയമ ലംഘനത്തിന്‍റെ വിവരങ്ങൾ വ്യക്തമാക്കിയുള്ള പിഴ ഇ മെയിലായും മൊബൈൽ ഫോണിൽ മെസേജായും ലഭിക്കും. ഫോട്ടോഗ്രാഫ് തെളിവോടെയായിരിക്കും നിയമ ലംഘകർക്ക് മെസേജ് ലഭിക്കുക.

മുമ്പും ഇതുതന്നെ അല്ലേ: എന്നാൽ നിലവിലും ഇതേ സംവിധാനം തന്നെയാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചുവരുന്നത്. എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും പിഴ ചുമത്തുക എന്ന വ്യത്യാസം മാത്രമാകും വരിക. കെൽട്രോണിലാകും നിയമ ലംഘനത്തിന്‍റെ വിവരങ്ങൾ എഐ ക്യാമറ ആദ്യം എത്തിക്കുക. സംസ്ഥാന വ്യാപകമായി വയർലെസായി വിവരങ്ങൾ കൈമാറാൻ ശേഷിയുള്ള എഐ ക്യാമറകൾ പിന്നീട് ഇതു മോട്ടോർ വാഹന വകുപ്പിന്‍റെ ട്രാൻസ്‌പോർട് ഭവനിലെ കൺട്രോൾ റൂമിലേക്കെത്തും. ഇവിടെ നിന്നും ജില്ല തല കൺട്രോൾ റൂമിലേക്കും വിവരങ്ങൾ എത്തും. പിന്നീട് ജില്ല തല കൺട്രോൾ റൂമിൽ നിന്നാകും പിഴ ചുമത്തുക.

ആക്ഷേപങ്ങള്‍ ഇങ്ങനെ: നിലവിൽ തുടർന്ന് വരുന്ന സമ്പ്രദായത്തിൽ നികുതി പിരിവ് ത്വരിതപ്പെടുത്തനുള്ള നീക്കമാണ് സർക്കാർ പുതിയ എഐ ക്യാമറ സംവിധാനത്തിലൂടെ കൊണ്ടുവരുന്നതെന്നാണ് പ്രധാന ആക്ഷേപം. വ്യക്തമായ ബോധവത്കരണം നൽകാത്തതാണ് മറ്റൊരു പ്രധാന വീഴ്‌ച. ഉദ്ഘാടനം പൂർത്തിയായെങ്കിലും ജനങ്ങളുടെ ബോധവത്കരണം കണക്കിലെടുത്ത് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തൽ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാൽ ഇതുവരെ ബോധവത്കരണ പ്രവർത്തനങ്ങൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല.

ഫാസ്‌റ്റ് ടാഗ് സംവിധാനം ഉപയോഗിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പിഴ ഈടാക്കുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ അനുവാദമില്ലാതെ ഒരാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും തുക എങ്ങനെ വകയിരുത്തുമെന്നും വ്യക്തതയില്ല. ട്രാഫിക് ലൈറ്റുകൾ ഉൾപ്പെടെ തകരാറായ സ്ഥലങ്ങളിൽ നിയമലംഘനത്തിന് നോട്ടിസ് ലഭിച്ചാൽ ഇതിനെതിരെ എങ്ങനെ പരാതി സമർപ്പിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തത നൽകുന്നില്ല. ബാംഗ്ലൂർ ഉൾപ്പെടെയുള്ള മെട്രോ നഗരങ്ങളിൽ മുമ്പ് ഇതേ സംവിധാനം ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്. ഇവിടെയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഓട്ടോമേറ്റട് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകളാണ് സ്ഥാപിക്കുന്നത്. എന്നാൽ അനിവാര്യമായ അവബോധവും തയ്യാറെടുപ്പുമില്ലാതെയാണ് എഐ ക്യാമറകളുടെ അടിയന്തരമായി നടപ്പിലാക്കൽ എന്നത് വ്യക്തമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.