ETV Bharat / state

കാർഷിക നിയമത്തിനെതിരെ ഒറ്റക്കെട്ട്: പക്ഷേ സഭയില്‍ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം - സഭയുടെ പ്രത്യേക സമ്മേളനം

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന പ്രമേയത്തെ നിയമസഭയിൽ അനുകൂലിച്ചെങ്കിലും സംസ്ഥാന സർക്കാറിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.

agricultural law special session  കാർഷിക നിയമത്തിനെതിരെ പ്രമേയം  ആരോപണങ്ങൾ  സഭയുടെ പ്രത്യേക സമ്മേളനം  തിരുവനന്തപുരം
കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കിയെങ്കിലും ആരോപണങ്ങൾ നിറഞ്ഞതായിരുന്നു സഭയുടെ പ്രത്യേക സമ്മേളനം
author img

By

Published : Dec 31, 2020, 2:57 PM IST

Updated : Dec 31, 2020, 4:14 PM IST

തിരുവനന്തപുരം: കാർഷിക നിയമത്തിനെതിരെ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയെങ്കിലും ആരോപണ പ്രത്യാരോപണങ്ങൾ നിറഞ്ഞതായിരുന്നു സഭയുടെ പ്രത്യേക സമ്മേളനം. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന പ്രമേയത്തെ നിയമസഭയിൽ അനുകൂലിച്ചെങ്കിലും സംസ്ഥാന സർക്കാറിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡ് നിരീക്ഷണത്തിലായതിനാൽ നിയമസഭയിൽ എത്തിയില്ല. കെ.സി ജോസഫ് എം.എൽ.എയാണ് പ്രതിപക്ഷ നിരയിൽ നിന്നും സംസാരിച്ചത്. കർഷകരെ കോർപ്പറേറ്റുകൾക്ക് ചൂഷണത്തിന് വിട്ടു കൊടുക്കുന്ന നിയമമാണ് കേന്ദ്ര സർക്കാർ പാസാക്കിയത്. എന്നാൽ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിക്കുന്നതിൽ സംസ്ഥാന സർക്കാർ ഭയക്കുകയാണ്. പ്രമേയത്തില്‍ ഒരിടത്തുപോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറയുന്നില്ല. നിയമസഭയിൽ ചേരാൻ അനുവദിക്കാത്ത ഗവർണർക്കെതിരായ സർക്കാരിൻ്റെ പ്രതിഷേധം ദുർബലമായിരുന്നു. ക്രിസ്‌മസ് കേക്കുമായി മന്ത്രിമാരെ വിട്ടു കാലുപിടിച്ച് ആണ് നിയമസഭ കൂടാൻ അനുമതി സംഘടിപ്പിച്ചത്. ഇത് ശരിയായ നടപടിയല്ല. ഈ ജനവിരുദ്ധ നയത്തിനെതിര നിയമം കൊണ്ടുവരാത്ത സംസ്ഥാന സർക്കാർ നടപടി ലജ്ജാകരമെന്നും കെ.സി ജോസഫ് വിമർശിച്ചു.

കാർഷിക നിയമത്തിനെതിരെ ഒറ്റക്കെട്ട്: പക്ഷേ സഭയില്‍ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം

കാർഷിക നിയമത്തിനെതിരെ സമരം ചെയ്‌തവരെ തീവ്രവാദികളും അർബൻ നക്‌സലുകളും ഖാലിസ്ഥാൻ തീവ്രവാദികളുമായി ചിത്രീകരിക്കുകയാണെന്ന് മുസ്ലിം ലീഗിന് വേണ്ടി സംസാരിച്ച ടി.എ അഹമ്മദ് കബീർ പറഞ്ഞു. ഗവർണർക്കെതിരെ ശക്തമായ പ്രതികരണം വേണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു. നിയമസഭയെ അപമാനിക്കുകയാണ് ഗവർണർ ചെയ്‌തത്. ഈ രാഷ്ട്രീയ നാടകത്തിന്‍റെ ആവശ്യം ഇല്ലായിരുന്നു എന്നും അഹമ്മദ് കബീർ പറഞ്ഞു.

ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധം ഈ സഭ തന്നെ നേരിട്ട് രേഖപ്പെടുത്തണമെന്ന് അനൂപ് ജേക്കബ് എംഎല്‍എ ആവശ്യപ്പെട്ടു. സങ്കുചിതമായ ഇത്തരം രാഷ്ട്രീയ താൽപര്യങ്ങൾ വിമർശിക്കണമെന്നും അനൂപ് ജേക്കബ് പറഞ്ഞു.

പ്രതിപക്ഷ ആരോപണങ്ങളെ ഭരണപക്ഷം ചെറുത്തു. ഗവർണറെ രൂക്ഷമായ വിമർശിക്കാതെ ആയിരുന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഗവർണർ സർക്കാരിൻ്റെ ഉപദേശമനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്. നിയമസഭ കൂടാൻ സർക്കാർ ശുപാർശ ചെയ്‌താൽ ഗവർണർ അംഗീകരിക്കണം. ഇതിൽ ഗവർണർക്ക് വിവേചനാധികാരമില്ല. കരിനിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയത് അനിവാര്യമായ കാര്യമാണ്. അതുകൊണ്ടാണ് മറ്റു നടപടികളിലേക്ക് കടക്കാതെ ഗവർണറെ വീണ്ടും കണ്ടത്. കാർഷിക നിയമത്തിനെതിരായ ബദൽ നിയമം പരിഗണനയിലാണെന്നും മുഖ്യമന്ത്രി മറുപടി നൽകി. കെ.സി ജോസഫിന്‍റെ ഒരു ഭേദഗതി അംഗീകരിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രിയെ വിമർശിക്കുന്നില്ല എന്ന ഭേദഗതി ശരിയല്ല. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നത് പ്രധാനമന്ത്രിയെ വിമർശിക്കുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Dec 31, 2020, 4:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.