ETV Bharat / state

ആരോഗ്യ നില മെച്ചപ്പെട്ടു; ജര്‍മനിയിലെ ചികിത്സക്ക് ശേഷം ഉമ്മന്‍ ചാണ്ടി തിരികെയെത്തി - ഉമ്മൻ ചാണ്ടി

നവംബര്‍ ആറിന് വിദഗ്‌ധ ചികിത്സക്കായി ജര്‍മനിയിലേക്ക് പോയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചികിത്സക്ക് ശേഷം വ്യാഴാഴ്‌ച തിരികെ എത്തി

Oommen chandy reached Thiruvanathapuram  After treatment in Germany Oommen chandy reached  ചികിത്സക്ക് ശേഷം ഉമ്മന്‍ ചാണ്ടി തിരികെയെത്തി  ഉമ്മൻ ചാണ്ടി  ഉമ്മൻ‌ചാണ്ടി തലസ്ഥാനത്തെത്തിയത്
ജര്‍മനിയിലെ ചികിത്സക്ക് ശേഷം ഉമ്മന്‍ ചാണ്ടി തിരികെയെത്തി; ആരോഗ്യ നില മെച്ചപ്പെട്ടു
author img

By

Published : Nov 17, 2022, 8:58 AM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി ജ‍ര്‍മനിയിലെ ചികിത്സയ്‌ക്ക് ശേഷം തിരുവനന്തപുരത്തെത്തി. ജര്‍മനിയില്‍ ലേസർ ശസ്ത്രക്രിയക്ക് ശേഷം വ്യാഴാഴ്‌ച പുലർച്ചയോടെയാണ് ഉമ്മൻ‌ചാണ്ടി തലസ്ഥാനത്തെത്തിയത്. ശസ്ത്രക്രിയക്ക് ശേഷമുള്ള ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോ മകൻ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

നവംബര്‍ 6നായിരുന്നു വിദഗ്‌ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. നേരത്തെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലടക്കം വ്യാജ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്ന് വ്യക്തമാക്കി മകൻ ചാണ്ടി ഉമ്മൻ തന്നെ രംഗത്തെത്തിയിരുന്നു.

ഒക്ടോബര്‍ 31നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ 79-ാം പിറന്നാള്‍. ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി ആശംസ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.