ETV Bharat / state

'ആഫ്രിക്കൻ പന്നി പനിക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കി, ആശങ്കപ്പെടേണ്ട സാഹചര്യമില്ല': ജെ.ചിഞ്ചുറാണി - what is african swine fever

വടക്കുകിഴക്കൻ ഇന്ത്യയിലും ബിഹാറിലും ആഫ്രിക്കൻ പന്നിപ്പനി പടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തും മുൻകരുതൽ നടപടി ശക്തമാക്കാൻ മൃഗസംരക്ഷണ വകുപ്പിന്‍റെ തീരുമാനം

ആഫ്രിക്കൻ പന്നി പനി  ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് ജെ ചിഞ്ചുറാണി  പന്നിപ്പനി പടരുന്നു  ആഫ്രിക്കൻ പന്നി പനിക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കി  rican swine fever  african swine fever Prevention Measures  എന്താണ് ആഫ്രിക്കൻ പന്നി പനി  what is african swine fever  ആഫ്രിക്കൻ പന്നി
'ആഫ്രിക്കൻ പന്നി പനിക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കി, ആശങ്കപ്പെടേണ്ട സാഹചര്യമില്ല': ജെ.ചിഞ്ചുറാണി
author img

By

Published : Jul 11, 2022, 8:05 PM IST

തിരുവനന്തപുരം: രാജ്യത്ത് ആഫ്രിക്കൻ പന്നി പനി രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രതിരോധ നടപടികൾ ശക്തമാക്കിയതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. രോഗത്തിന് ഫലപ്രദമായ വാക്‌സിനോ ചികിത്സയോ ഇല്ലാത്തതിനാൽ മുൻകരുതൽ നടപടികൾ വളരെ പ്രധാനപ്പെട്ടതാണ്. കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള ആഫ്രിക്കൻ സൈൻ ഫീവർ ആക്ഷൻ പ്ലാൻ പ്രകാരം നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ല മൃഗസംരക്ഷണ ഓഫിസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനത്തെ എല്ലാ രോഗ നിര്‍ണയ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. രോഗം വരാതെ തടയുന്നതിനായി സംസ്ഥാനത്ത് ബയോ സെക്യൂരിറ്റി നടപടികൾ കാര്യക്ഷമമാക്കാൻ കേന്ദ്രവും നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏതെങ്കിലും പ്രദേശത്ത് സംശയാസ്‌പദമായ രോഗബാധയുണ്ടായാല്‍ വിവരങ്ങള്‍ അറിയിക്കുന്നതിന് കുടപ്പനക്കുന്ന് അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്‌ടിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം (SADEC) പ്രവർത്തന സജ്ജമാക്കി.

സംസ്ഥാനത്തെ സ്വകാര്യ, സർക്കാർ പന്നി വളർത്തൽ കേന്ദ്രങ്ങളിൽ പന്നികളിൽ രോഗലക്ഷണമോ മരണമോ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ എല്ലാ ജില്ല ഓഫിസർമാർക്കും ജാഗ്രത നിർദേശം നൽകി. സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന പന്നികളിൽ രോഗനിരീക്ഷണവും ആരോഗ്യ പരിശോധനയും ശക്തിപ്പെടുത്താൻ എല്ലാ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും മന്ത്രി അറിയിച്ചു. പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ ഒരു വൈറസ് രോഗമാണ് ആഫ്രിക്കൻ പന്നി പനി അഥവാ ആഫ്രിക്കൻ സൈൻ ഫീവർ. എന്നാൽ മനുഷ്യരിലോ പന്നികള്‍ ഒഴികെയുള്ള മറ്റ് ജന്തുവർഗങ്ങളിലോ രോഗം ഇതുവരെ കണ്ടെത്തിയിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.