തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ ഇടതുപക്ഷ പരസ്യ പ്രചാരണം നടത്തുന്നതിന് ഒത്താശ നിൽക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ആർടിഒയെ തടഞ്ഞു വച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാർ ആർടി ഓഫിസിലേക്ക് എത്തിയത്. നേരിയ സംഘർഷ അവസ്ഥയ്ക്ക് ഒടുവിൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
പാർട്ടി ഓഫിസിൽ നിന്ന് പരസ്യ അനുമതി വാങ്ങുന്ന ഓട്ടോറിക്ഷകളിൽ വ്യാപകമായി എൽഡിഎഫിന്‍റെ പ്രചാരണ പോസ്റ്ററുകൾ ഒട്ടിക്കുന്നതായി സമരക്കാർ നേരത്തേ ആരോപിച്ചിരുന്നു.