ETV Bharat / state

Adoption Row : അനുപമയുടെ പിതാവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കോടതി

Anupama's Missing Child Case | 'പിഎസ് ജയചന്ദ്രനെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകൾ ജാമ്യം കിട്ടുന്നവയാണ്. പ്രതിക്ക് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് ജാമ്യം നേടാം'

PS Jayachandran  Anupama father anticipatory bail  അനുപമയുടെ പിതാവ് ജയചന്ദ്രന്‍  ദത്ത് വിവാദം  പിഎസ് ജയചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ  തിരുവനന്തപുരം ഏഴാം അഡി. സെഷൻസ് കോടതി
Adoption Row: അനുപമയുടെ പിതാവ് ജയചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അഡി. സെഷൻസ് കോടതി തള്ളി
author img

By

Published : Nov 25, 2021, 3:38 PM IST

തിരുവനന്തപുരം : അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ പിതാവ് പി.എസ് ജയചന്ദ്രന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകൾ ജാമ്യം കിട്ടുന്നവയാണ്. അതിനാല്‍ പ്രതിക്ക് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് ജാമ്യം നേടാവുന്നതാണ്. ഇതുകാരണം മുൻ‌കൂർ ജാമ്യ അപേക്ഷയുടെ ആവശ്യമില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി നടപടി.

തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷൻസ് കോടതി ജഡ്‌ജി ജയവന്ത് എല്ലിന്‍റേതാണ് ഉത്തരവ്. കുഞ്ഞിനെ ദത്ത് നൽകിയത് നാട്ടുനടപ്പ് അനുസരിച്ചായിരുന്നു. ഉത്തരേന്ത്യൻ സംസ്‌കാരമല്ല കേരളത്തിലുള്ളത്. അവിവാഹിതയായ മൂത്ത മകളുടെയും അനുപമയുടെയും കുഞ്ഞിന്‍റയും ഭാവിയെ കരുതിയാണ് അവളുടെ അനുവാദത്തോടെ ശിശുക്ഷേമ സമിതിയില്‍ ഏൽപ്പിച്ചത്. ഇങ്ങനെയായിരുന്നു അനുപമയുടെ പിതാവിന്‍റെ വാദങ്ങള്‍.

Also Read: Adoption Row| ഷിജുഖാനെതിരെയുള്ള പാര്‍ട്ടി നടപടി വിശദീകരിച്ച് ആനാവൂര്‍ നാഗപ്പൻ

കുഞ്ഞിനെ നിർബന്ധപൂർവം എടുത്തുമാറ്റിയെന്ന് അനുപമ പൊലീസിന് നൽകിയ പരാതിയിൽ പ്രധാനപ്രതി ജയചന്ദ്രനാണ്. മാത്രമല്ല സ്വാധീനമുള്ള വ്യക്തിയായതിനാല്‍ മുൻ‌കൂർ ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കപ്പെടാന്‍ ഇടയാക്കുമെന്നും അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. കേസിലെ ഒന്നാം പ്രതിയാണ് അനുപമയുടെ പിതാവ് പിഎസ് ജയചന്ദ്രൻ.

അനുപമയുടെ അമ്മയടക്കമുള്ള അഞ്ച് പ്രതികൾക്ക് സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്‌ത പ്രതികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കേണ്ട ആവശ്യമില്ല എന്ന നിരീക്ഷണത്തോടെയാണ് അഞ്ച് പ്രതികൾക്കും കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നത്.

താന്‍ അറിയാതെയാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് അനുപമ പേരൂർക്കട പൊലീസില്‍ നൽകിയ പരാതി. ഇതിന്‍റെ അടിസ്ഥനത്തിൽ അനുപമയുടെ പിതാവടക്കം ആറ് പേർക്കെതിരെയാണ് കേസെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.