ETV Bharat / state

ദത്ത് വിവാദം: അനുപമയുടെ പിതാവ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകി - അനുപമയുടെ പിതാവ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

ദത്ത് വിവാദ കേസില്‍ (adoption case) അനുപമയുടെ അമ്മയടക്കം അഞ്ച്‌ പേര്‍ക്ക് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം (anticipatory bail) അനുവദിച്ചിരുന്നു. അനുപമയുടെ പിതാവ്‌ ജയചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്‌ച കോടതി പരിഗണിക്കും.

adoption case thiruvananthapuram  anupama case thiruvananthapuram  thiruvananthapuram anupama case  anupama protest thiruvananthapuram  anupama cpm party  kerala government over anupama case  അനുപമ കേസ്‌  അനുപമ ദത്ത് വിവാദം  ദത്ത് വിവാദം  തിരുവനന്തപുരം അനുപമ കേസ്‌  കുഞ്ഞിനെ തിരിച്ച് കിട്ടാന്‍ സമരത്തില്‍  അനുപമ പ്രതിഷേധം  അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കി  അനുപമയുടെ കുടുംബത്തിനെതിരെ കേസ്‌  അനുപമ കേസില്‍ സിപിഎം ഇടപെടല്‍  അനുപമ സമരത്തില്‍  അനുപമയുടെ പിതാവ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകി  അനുപമയുടെ അമ്മയ്‌ക്ക് മുന്‍കൂര്‍ ജാമ്യം
ദത്ത് വിവാദം: അനുപമയുടെ പിതാവ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകി
author img

By

Published : Nov 15, 2021, 6:12 PM IST

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ പിതാവ് ജയചന്ദ്രൻ പിഎസ് തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതില്‍ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. കോടതി വ്യഴാഴ്‌ച ജാമ്യാപേക്ഷ പരിഗണിക്കും.

അനുപമയുടെ അമ്മ അടക്കം അഞ്ച്‌ പ്രതികൾക്ക് സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്‌ത്‌ പ്രതികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കേണ്ട ആവശ്യമില്ലെന്ന നിരീക്ഷണത്തോടെയാണ് പ്രതികൾക്ക്‌ കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്.

എന്നാല്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ വിളിച്ചുവരുത്തിയ ശേഷമാണ് കോടതി പ്രതികളുടെ മുൻ‌കൂർ ജാമ്യം അനുവദിച്ചത്.

Also Read: കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ചുകയറിയത് 13 വാഹനങ്ങളിലേക്ക്, അപകടം കൊച്ചിയില്‍

താന്‍ അറിയാതെയാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് അനുപമ പേരൂർക്കട പൊലീസിന്‌ നൽകിയ പരാതി. ഈ പരാതിയുടെ അടിസ്ഥനത്തിൽ അനുപമയുടെ പിതാവടക്കം ആറ്‌ പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് അനുപമയുടെ പിതാവ് ജയചന്ദ്രൻ.പി.എസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.