ETV Bharat / state

അടൂരിന് സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമല്ല: പിന്തുണച്ച് കോടിയേരി ബാലകൃഷ്ണന്‍ - ബിജെപി

അടൂരിനെതിരായ ആക്രോശം ഒറ്റപ്പെട്ടതല്ലെന്നും കേരളത്തിനെതിരായ ഭീഷണിയാണെന്നും കോടിയേരി.

ഭീഷണിക്ക് അടൂര്‍ നല്‍കിയ മറുപടി മുഴുവന്‍ കേരള ജനതയുടെയും മറുപടിയാണെന്നും കോടിയേരി
author img

By

Published : Jul 29, 2019, 9:01 PM IST

Updated : Jul 30, 2019, 2:17 AM IST

തിരുവനന്തപുരം: വര്‍ഗീയതയെ എതിര്‍ക്കുന്ന ആര്‍ക്കുമെതിരെ ഉയരാവുന്ന ഭീഷണിയാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെയും സംഘപരിവാര്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭീഷണിക്ക് അടൂര്‍ നല്‍കിയ മറുപടി മുഴുവന്‍ കേരള ജനതയുടെയും മറുപടിയാണെന്നും കോടിയേരി പറഞ്ഞു. അടൂരിന് പിന്തുണയുമായി കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടൂരിനെ പിന്തുണച്ച് കോടിയേരി ബാലകൃഷ്ണൻ

അടൂരിനെതിരായ ആക്രോശം ഒറ്റപ്പെട്ടതല്ല. ഇത് കേരളത്തിനെതിരായ ഭീഷണിയാണെന്നും മത നിരപേക്ഷത വെല്ലുവിളി നേരിടുന്നുവെന്നും കോടിയേരി പറഞ്ഞു. അടൂരിനെതിരായ ആക്രോശത്തെ കേരളത്തിലെ ഒരു വിഭാഗം ബിജെപി നേതാക്കളും അംഗീകരിക്കുകയാണ്. തങ്ങളെ എതിര്‍ക്കുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ പുതിയ നിയമനിര്‍മ്മാണമാണ് കേന്ദ്രം നടത്തുന്നത്. കാര്‍ട്ടൂണ്‍ വരച്ചും കവിയരങ്ങ് സംഘടിപ്പിച്ചുമാണ് അടൂരിനെതിരായ ഭീഷണിക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ചത്.

Intro:Body:മുൻ വിജിലൻസ് ഡയരക്ടർ ജേക്കബ് തോമസിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ സെന്റർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ ഉത്തരവിട്ടു.സംസ്ഥാന സർക്കാർ സർവ്വീസിൽ നിന്നും സസ്‌പെന്റ് ചെയ്തതിനെതിരെ ജേക്കബ് തോമസ് നൽകിയ ഹർജിയിൽ, വിശദമായ വാദം കേട്ട ശേഷമാണ് ട്രൈബൂണൽ ഉത്തരവ് നൽകിയത്.അഴിമതിക്കെതിരായ നിലപാടെടുത്തതിന്റെ പേരിൽ സംസ്ഥാന സർക്കാർ തന്നെ വേട്ടയാടുകയാണ്. സസ്പെൻഷൻ അകാരണമായി നീട്ടികൊണ്ടു പോകുകയാണ് തുടങ്ങിയ വാദങ്ങൾ എല്ലാം അംഗീകരിച്ചാണ് ട്രൈബൂണൽ അനുകൂലമായ ഉത്തരവ് നൽകിയത്.സംസ്ഥാന സർക്കാർ ഏകപക്ഷീയമായി ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്തത് അംഗീകരിക്കാൻ കഴിയില്ല. അദ്ദേഹത്തെ അടിയന്തിരമായി സർവ്വീസിൽ തിരിച്ചെടുക്കണം.ഡി.ജി.പി റാങ്കിലുള്ള തസ്തികയിൽ നിയമനം നൽകണമെന്നും ട്രൈബൂണൽ ഉത്തരവിൽ വ്യക്തമാക്കി.അഴിമതിക്കെതിരെ നിലപാടെടുക്കുന്നത് ശരിയാണന്ന് തെളിയിക്കുന്നതാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ വിധിയെന്ന് ജേക്കബ് തോമസ് ഇ.ടി.വി. ഭാരതി നോട് പറഞ്ഞു.അഴിമതിക്കെതിരായ തന്റെ പോരാട്ടത്തിന് ദീർഘകാലത്തെ ചരിത്രമുണ്ട്. അഴിമതിക്കെതിരായി പോരാട്ടം നടത്തുന്ന എല്ലാവർക്കും ഊർജ്ജം പകരുന്നതാണ് വിധി.അഴിമതിക്കെതിരായ പോരാട്ടം തുടരും. അഴിമതി ദീർഘകാലം മൂടിവെക്കാൻ കഴിയില്ലന്നാണ് ഈ വിധി നൽകുന്ന സന്ദേശമെന്നും ജേക്കബ് തോമസ് പ്രതികരിച്ചു.(byte )

വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമോയെന്ന് നോക്കി തുടർ നടപടികൾ സ്വീകരിക്കും.സർക്കാർ ഉദ്യോഗസ്ഥർ തന്നെ അഴിമതിക്കെതിരായ നിലപാട് സ്വീകരിക്കുകയെന്നതാണ് ഫലപ്രദമായ മാർഗ്ഗം. വോട്ട് ചെയ്യുന്ന എല്ലാവർക്കും രാഷ്ട്രീയമുണ്ടെന്നും രാഷ്ട്രീയത്തിൽ സജീവമാകുമെന്നും ജേക്കബ് തോമസ് സൂചന നൽകി. സർവ്വീസ് ചട്ടങ്ങൾ ലംഘിച്ച് പുസ്തകമെഴുതിയതിനെ തുടർന്ന് വകുപ്പ്തല നടപടിക്ക് ജേക്കബ് തോമസ് വിധേയനായിരുന്നു.സംസ്ഥാനത്ത് നിയമവാഴ്ച തകർന്നിരിക്കുകയാണന്ന സർക്കാരിനെതിരായ പരസ്യ പ്രസ്താവനയെ തുടർന്നാണ് അദ്ദേഹത്തെ സർവ്വീസിൽ നിന്നും നിന്നും സസ്പെൻറ് ചെയ്തത്.ഒഖി ദുരന്തത്തിൽ സർക്കാർ നടപടികൾ ഫലപ്രദമായില്ലെന്ന പരസ്യ നിലപാടും ജേക്കബ് തോമസ് സ്വീകരിച്ചിരുന്നു.

Etv Bharat
Kochi

Conclusion:
Last Updated : Jul 30, 2019, 2:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.