ETV Bharat / state

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി; ഒക്ടോബറില്‍ കോഴ്സുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷയെന്ന് മന്ത്രി ആർ.ബിന്ദു

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രവേശന നടപടികൾ വൈകുന്നത് ചൂണ്ടിക്കാട്ടി തൃപ്പുണിത്തുറ എം.എൽ.എ കെ. ബാബുവാണ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

Sreenarayana collage  Sree Narayana Guru Open University  Admission to Sree Narayana Guru Open University  urgent motions opposition parties  ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി  ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവേശനം  അടിയന്തിര പ്രമേയം
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവേശനം; പ്രതിപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിച്ചു
author img

By

Published : Jun 10, 2021, 12:07 PM IST

Updated : Jun 10, 2021, 3:04 PM IST

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയ്ക്ക് ഡിസ്റ്റൻസ് എജ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരം വൈകിയാൽ സംസ്ഥാനത്തെ മറ്റ് സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസം പുനരാരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയിൽ. ഒക്ടോബർ മാസത്തോടു കൂടി കോഴ്സുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് മന്ത്രി മറുപടി നൽകി.

യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം വൈകുന്നു

അതേ സമയം നിയമപ്രകാരം മറ്റ് സർവകലാശാലകളിൽ വിദൂര കോഴ്‌സുകൾ ആരംഭിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഓപ്പൺ യൂണിവേഴ്സിറ്റിയിലെ അനധികൃത നിയമനങ്ങൾ റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ALSO READ: ലോക്ക്‌ ഡൗൺ;സംസ്ഥാനത്ത് വെള്ളിയാഴ്‌ച കൂടുതല്‍ ഇളവുകള്‍

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രവേശന നടപടികൾ വൈകുന്നത് ഒന്നര ലക്ഷത്തോളം വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി തൃപ്പുണിത്തുറ എം.എൽ.എ കെ. ബാബുവാണ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആരംഭിച്ച ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെന്ന് കെ. ബാബു കുറ്റപ്പെടുത്തി.

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി; ഒക്ടോബറില്‍ കോഴ്സുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷയെന്ന് മന്ത്രി ആർ.ബിന്ദു

ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അനുമതി ലഭിക്കാത്തതിനാലാണ് പ്രവേശന നടപടികൾ വൈകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു മറുപടി നൽകി. ഒക്ടോബർ മാസത്തോടെ ഓപ്പൺ യൂണിവേഴ്സിസിറ്റിയിൽ പ്രവേശന നടപടികൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നടപടികൾ അനന്തമായി നീങ്ങിയാൽ സംസ്ഥാനത്തെ മറ്റ് സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസം പുനരാരംഭിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അനധികൃത നിയമനങ്ങൾ റദ്ദാക്കണമെന്ന് പ്രതിപക്ഷം

അതേ സമയം നിയമസഭ പാസാക്കിയ നിയമപ്രകാരം വിദൂര വിദ്യാഭ്യാസം മറ്റ് സർവകലാശാലകളിൽ ആരംഭിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ചാണ് നിയമനങ്ങൾ നടത്തിയത്. ഇത് റദ്ദാക്കണം. മറ്റ് സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസം ആരംഭിക്കാൻ ഓർഡിനൻസ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ സ്‌പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭ നടപടികളുമായി സഹകരിച്ചു.

Last Updated : Jun 10, 2021, 3:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.