ETV Bharat / state

Principal Appointments| പ്രിൻസിപ്പൽ നിയമനം: മുഴുവൻ ഫയലുകളും ഹാജരാക്കാൻ ഉത്തരവിട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ - appointment of principal

പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ എക്‌സിക്യൂഷൻ പെറ്റീഷൻ പരിഗണിക്കവെ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ ഉൾപ്പെടെയുള്ള എല്ലാ രേഖകളും ഹാജരാക്കാൻ ട്രൈബ്യൂണൽ നിർദേശം

Principal order  ജിസിടിഒ  പ്രിൻസിപ്പൽ നിയമനം  Principal Appointments  പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് വിവരാവകാശം  അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ  പ്രിൻസിപ്പൽ നിയമന പട്ടിക  എക്‌സിക്യൂഷൻ പെറ്റീഷൻ  ആർ ബിന്ദു  r bindhu  appointment of principal  Administrative Tribunal
Principal Appointments
author img

By

Published : Aug 1, 2023, 8:21 PM IST

Updated : Aug 1, 2023, 10:53 PM IST

തിരുവനന്തപുരം : പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ ഉൾപ്പെടെ മുഴുവൻ ഫയലുകളും ഹാജരാക്കാൻ ഉത്തരവിട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. ജനുവരിയിൽ പ്രസിദ്ധീകരിച്ച പ്രിൻസിപ്പൽ നിയമന പട്ടികയിൽ ഉള്ള ഏഴ് പേർ നിയമനം ലഭിക്കുന്നതിനായി നൽകിയ ഹർജിക്ക് മേൽ നൽകിയ എക്‌സിക്യൂഷൻ പെറ്റീഷൻ പരിഗണിക്കവേയാണ് ട്രൈബ്യൂണലിന്‍റെ നിർദേശം. സംസ്ഥാനത്തെ ഗവൺമെന്‍റ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പ്രിൻസിപ്പൽമാരെ തെരഞ്ഞെടുത്ത പട്ടികയിൽ മന്ത്രി ഇടപെട്ടുവെന്ന വിവരം വിവരാവകാശ രേഖയിലൂടെ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

62 ഒഴിവുകളിലേക്ക് 110 പേർ : ഈ രേഖകൾ ഹാജരാക്കിക്കൊണ്ടായിരുന്നു ഹർജിക്കാർ പെറ്റീഷൻ നൽകിയത്. അഡീഷണൽ സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ തന്നെ നേരിട്ട് ഫയലുകൾ ഹാജരാക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഗവൺമെന്‍റ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ ഒഴിവുകളിലേക്ക് 110 അധ്യാപകരാണ് അപേക്ഷ നൽകിയത്. ആകെ ഉണ്ടായിരുന്ന ഒഴിവുകൾ 62 ആയിരുന്നു.

Principal order  ജിസിടിഒ  പ്രിൻസിപ്പൽ നിയമനം  Principal Appointments  പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് വിവരാവകാശം  അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ  പ്രിൻസിപ്പൽ നിയമന പട്ടിക  എക്‌സിക്യൂഷൻ പെറ്റീഷൻ  ആർ ബിന്ദു  r bindhu  appointment of principal  Administrative Tribunal
ട്രൈബ്യൂണൽ ഉത്തരവ്

also read : പ്രിന്‍സിപ്പല്‍ നിയമന അട്ടിമറി; അധികാര ദുരുപയോഗം നടത്തിയ ആർ ബിന്ദു സ്ഥാനം ഒഴിയണമെന്ന് വിഡി സതീശൻ

സെലക്ഷൻ കമ്മിറ്റി നടത്തിയ പരിശോധനയിൽ അപേക്ഷകരിൽ 44 പേർക്ക് മാത്രമാണ് യുജിസി ചട്ടമനുസരിച്ചുള്ള യോഗ്യതയുണ്ടായിരുന്നത്. ഇവരിൽ ഒരാൾ പിന്നീട് പ്രിൻസിപ്പൽ സ്ഥാനം ആവശ്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് എണ്ണം 43 ആയി. ജനുവരി 30-ാം തീയതി ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഇടക്കാല വിധിയിൽ സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ നിയമനം ഒരാഴ്‌ചക്കുള്ളിൽ നടത്തണമെന്നും നിയമന ഉത്തരവ് ഹാജരാക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സർക്കാർ റിവ്യൂ ഹർജി ഫയൽ ചെയ്യുകയാണ് ഉണ്ടായത്. പിന്നീട് 43 പേരുടെ പട്ടികയിൽ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് നിർദേശം നൽകി.

also read : Principal Appointment| 'ആ സ്ഥാനത്തിരിക്കാൻ അര്‍ഹതയില്ല, സ്ഥാനമൊഴിയണം'; പ്രിൻസിപ്പൽ നിയമന വിവാദത്തില്‍ ആർ ബിന്ദുവിനെതിരെ വിഡി സതീശന്‍

പിഎസ്‌സി അംഗീകരിച്ച പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നടത്തണം : ജിസിടിഒ പ്രിൻസിപ്പൽ നിയമനങ്ങൾ പിഎസ്‌സി അംഗീകരിച്ച പട്ടികയിൽ നിന്ന് എത്രയും വേഗം നടത്തണമെന്ന് കോൺഗ്രസ് അനുകൂല കോളേജ് അധ്യാപക സംഘടനയായ ഗവൺമെന്‍റ് കോളേജ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. യോഗ്യത പട്ടിക സംബന്ധിച്ച് പരാതികൾ ഉയർന്നു എങ്കിൽ അവ പരിഗണിക്കേണ്ടത് നിലവിൽ യോഗ്യരെന്ന് കണ്ടെത്തിയവരെ നിയമിച്ചതിന് ശേഷം ആകണമെന്നും കോളേജിന്‍റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സ്ഥിരം പ്രിൻസിപ്പൽമാർ ഇല്ലാത്തതിനാൽ കോളേജുകൾക്ക് സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നും ജിസിടിഒ കുറ്റപ്പെടുത്തി.

also read : 'ആര്‍ ബിന്ദു പറഞ്ഞത് കള്ളം, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായിട്ടുണ്ട്' ; തെളിവ് പുറത്തുവിട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

Last Updated : Aug 1, 2023, 10:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.