ETV Bharat / state

തിരുവനന്തപുരം മെഡിക്കല്‍ കോളജ് വികസനത്തിന് 27.37 കോടി - master plan

മാസ്റ്റര്‍ പ്ലാനിന്‍റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ 717 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങൾ നടന്നുവരുന്നതെന്നും മന്ത്രി വീണ ജോര്‍ജ്.

administrative sanction  administrative sanction for medical college development  medical college development  thiruvananthapuram medical college development  thiruvananthapuram medical college  തിരുവനന്തപുരം മെഡിക്കല്‍ കോളജ്  തിരുവനന്തപുരം മെഡിക്കല്‍ കോളജ് വികസനം  തിരുവനന്തപുരം മെഡിക്കല്‍ കോളേജ്  ആരോഗ്യമന്ത്രി  വീണ ജോർജ്  veena george  മാസ്റ്റര്‍ പ്ലാൻ  master plan  sat hospital
തിരുവനന്തപുരം മെഡിക്കല്‍ കോളജ് വികസനത്തിന് 27.37 കോടി അനുവദിച്ചതായി ആരോഗ്യമന്ത്രി
author img

By

Published : Oct 22, 2021, 5:24 PM IST

തിരുവനന്തപുരം: മെഡിക്കല്‍ കോളജിന്‍റെ (Thiruvananthapuram Medical College) വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി 27,36,57,684 രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് (Health Minister Veena George). മാസ്റ്റര്‍ പ്ലാനിന്‍റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ 717 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി അറിയിച്ചു.

അടുത്തിടെ രണ്ട് ഐ.സി.യുകളിലായി 100 കിടക്കകള്‍ സജ്ജമാക്കിയിരുന്നു. മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി ആരംഭിക്കുന്നതിന്‍റെ ഭാഗമായി കുട്ടികള്‍ക്ക് മാത്രമായി ഹൃദയ ശസ്ത്രക്രിയ യൂണിറ്റ് സജ്ജമാക്കി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്കു മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയ ശസ്ത്രക്രിയാ തീയറ്റര്‍ സ്ഥാപിച്ചത്. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനായി മെഡിക്കല്‍ കോളജില്‍ ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കും. ഇതിനായി ബജറ്റില്‍ 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെയാണ് വിവിധ ഉപകരണങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമായി ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്താക്കി.

ALSO READ: ദുരിതാശ്വാസ ക്യാമ്പില്‍ എല്ലാദിവസവും ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും

മൂന്ന് അനസ്തീഷ്യ വര്‍ക്ക് സ്റ്റേഷന്‍ - 30.90 ലക്ഷം, പോര്‍ട്ടബിള്‍ എക്കോ കാര്‍ഡിയോഗ്രാഫി സിസ്റ്റം - 25 ലക്ഷം, ഹാര്‍ട്ട് ലങ്ങ് മെഷീന്‍ വിത്ത് ഹീറ്റര്‍ കൂളര്‍ യൂണിറ്റ് - 90.20 ലക്ഷം, യൂറിയ ബ്രീത്ത് അനലൈസര്‍ - 10 ലക്ഷം, വെന്‍റിലേറ്റര്‍ ഹൈ എന്‍ഡ് - 12 ലക്ഷം, വെന്‍റിലേറ്റര്‍ പോര്‍ട്ടബിള്‍ - 6.61 ലക്ഷം, വെന്‍റിലേറ്റര്‍ - 10 ലക്ഷം, വെന്‍റിലേറ്റര്‍ ആൻഡ് ഹുമിഡിഫിയര്‍ - 26 ലക്ഷം, പീഡിയാട്രിക് പോര്‍ട്ടബിള്‍ വെന്‍റിലേറ്റര്‍ - 7.07 ലക്ഷം, മൂന്ന് ഡി ലാപ്രോസ്‌കോപിക് സെറ്റ് - 17 ലക്ഷം, ഓട്ടോമെറ്റിക് എലിസ പ്രൊസസര്‍ - 42.80 ലക്ഷം, ലോ ടെമ്പറേച്ചര്‍ പ്ലാസ്മ സ്റ്റെറിലൈസര്‍ - 55 ലക്ഷം, ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്പ് - 14 ലക്ഷം, എം.ആര്‍.ഐ. കമ്പാറ്റിബിള്‍ ട്രാന്‍സ്പോര്‍ട്ട് വെന്‍റിലേറ്റര്‍ - 15 ലക്ഷം, ഹൈ എന്‍ഡ് മോണിറ്റര്‍ - 10 ലക്ഷം, ഹീമോഡയാലിസിസ് മെഷീന്‍ - 10.59 ലക്ഷം, ഇഎംജി/എന്‍സിവി/ഇപി മെഷീന്‍ - 14 ലക്ഷം, പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍ - 10 ലക്ഷം, ഇലക്ട്രോ ഹൈട്രോളിക് ഓപ്പറേഷന്‍ ടേബിള്‍ - 12 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.