ETV Bharat / state

നെയ്യാറ്റിൻകര നഗരസഭാ കൗൺസിലിൽ ഭരണ - പ്രതിപക്ഷ ഏറ്റുമുട്ടൽ

author img

By

Published : Jun 26, 2020, 3:40 PM IST

Updated : Jun 26, 2020, 4:18 PM IST

കൗൺസില്‍ യോഗം നടക്കുന്നതിനിടയിൽ അഴിമതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ചെയർപേഴ്സൺ ഡബ്ല്യൂ ആർ ഹീബ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി എത്തിയതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്

തിരുവനന്തപുരം  നെയ്യാറ്റിൻകര നഗരസഭാ കൗൺസിൽ  പ്രതിപക്ഷ അംഗങ്ങൾ  ഏറ്റുമുട്ടൽ  കോളജ്  Administrative  opposition  Neyyattinkara  clashed
നെയ്യാറ്റിൻകര നഗരസഭാ കൗൺസിലിൽ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടൽ

തിരുവനന്തപുരം : നെയ്യാറ്റിൻകര നഗരസഭാ കൗൺസിലിലെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ബോധരഹിതരായി നിലത്തുവീണ ചെയർപേഴ്സനെയും പ്രതിപക്ഷ നേതാവിനെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൗൺസില്‍ യോഗം നടക്കുന്നതിനിടയിൽ അഴിമതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ചെയർപേഴ്സൺ ഡബ്ല്യൂ ആർ ഹീബ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി എത്തിയതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

നെയ്യാറ്റിൻകര നഗരസഭാ കൗൺസിലിൽ ഭരണ - പ്രതിപക്ഷ ഏറ്റുമുട്ടൽ
വാക്കേറ്റത്തിലും കയ്യാങ്കളിക്കുമിടയിലാണ് ചെയർപേഴ്സനും പ്രതിപക്ഷ നേതാവ് ലളിതയും നിലത്ത് വീണ് ബോധരഹിതരായത്.

പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ നഗരസഭ ഗേറ്റിനു മുമ്പിൽ ചെയർപേഴ്സന്‍റെ കോലം കത്തിച്ച് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് എത്തി ഇവരെ നീക്കം ചെയ്യാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടവരുത്തി. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെയർപേഴ്സനെയും പ്രതിപക്ഷ നേതാവിനെയും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Last Updated : Jun 26, 2020, 4:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.