ETV Bharat / state

Additional 5 Lakhs To Jakarta Asian Games Winners : ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം, വെങ്കലം നേട്ടങ്ങളിലേക്കുയര്‍ന്ന താരങ്ങള്‍ക്ക് 5 ലക്ഷംരൂപയുടെ അധിക സമ്മാനം

author img

By ETV Bharat Kerala Team

Published : Oct 4, 2023, 10:20 PM IST

Reason Behind Reward : മത്സരിച്ച ഇനങ്ങളില്‍ മെഡല്‍ നേടിയ താരങ്ങള്‍ ഉത്തേജക പരിശോധനയില്‍ (Stimulus testing) അയോഗ്യരായതോടെയാണ് ഇവര്‍ തൊട്ടടുത്ത മെഡല്‍ സ്ഥാനത്തേക്ക് ഉയര്‍ന്നത്

jakkartha asian games winners  asian games winners  five lakh each adition  muhammed anas  r anu  ഏഷ്യന്‍ ഗെയിംസ് 2018  ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ്  മുഹമ്മദ് അനസ്  ആര്‍ അനു  ഉത്തേജക പരിശോധന  ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് വിജയികള്‍
Five Lakh Each Adition To Jakkartha Asian Games Winners

തിരുവനന്തപുരം : ജക്കാര്‍ത്തയില്‍ 2018ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ (Asian Games 2018) മെഡല്‍ നേട്ടം വെള്ളിയില്‍ നിന്ന് സ്വര്‍ണമായി ഉയര്‍ത്തിയ മുഹമ്മദ് അനസിനും (Muhammed Anas)വെങ്കല മെഡല്‍ നേട്ടത്തിലേക്ക് കടന്നുവന്ന ആര്‍ അനുവിനും അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ അധികമായി പാരിതോഷികം അനുവദിച്ചു. മത്സരിച്ച ഇനങ്ങളില്‍ മെഡല്‍ നേടിയ താരങ്ങള്‍ ഉത്തേജക പരിശോധനയില്‍ (Stimulus testing) അയോഗ്യരായതോടെയാണ് ഇവര്‍ തൊട്ടടുത്ത മെഡല്‍ സ്ഥാനത്തേക്ക് ഉയര്‍ന്നത്. 2018 ഏഷ്യന്‍ ഗെയിംസില്‍ 4400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ (Mixed relay) വെള്ളി നേടിയ ടീമില്‍ അംഗമായിരുന്നു അനസ് (Additional 5 Lakhs To Jakarta Asian Games Winners).

ഗെയിംസില്‍ വെള്ളി നേടിയ മലയാളി താരങ്ങള്‍ക്ക് 15 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അന്ന് പാരിതോഷികം നല്‍കിയത്. റിലേയില്‍ സ്വര്‍ണം നേടിയ ബഹ്റൈന്‍ ടീമംഗം ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞു. അതോടെ ബഹ്റൈന്‍ ടീം അയോഗ്യരാവുകയും അനസ് അടങ്ങുന്ന ഇന്ത്യന്‍ ടീമിന്‍റെ നേട്ടം സ്വര്‍ണമാവുകയും ചെയ്‌തു.

സ്വര്‍ണ ജേതാക്കള്‍ക്ക് 20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. സ്വര്‍ണ ജേതാവിനുള്ള അധിക തുകയാണ് ഇപ്പോള്‍ അനുവദിച്ചത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നാലാമതായാണ് അനു ഫിനിഷ് ചെയ്‌തത്. ഈയിനത്തില്‍ സ്വര്‍ണം നേടിയ ബഹ്റൈന്‍ താരത്തെ അയോഗ്യയാക്കിയതോടെ അനു വെങ്കല മെഡലിന് അര്‍ഹയാവുകയായിരുന്നു.

വെങ്കല ജേതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയാണ് അനുവിന് നല്‍കുന്നത്. മന്ത്രിസഭായോഗമാണ് ഇരുവര്‍ക്കും അധിക തുക നല്‍കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ മറ്റ് തീരുമാനങ്ങള്‍ക്കും അംഗീകാരമായി.

റീബില്‍ഡ് പദ്ധതികള്‍ക്ക് അംഗീകാരം : റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് (ആര്‍.കെ.ഐ) കീഴില്‍ ഏറ്റെടുക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക്/ വിശദ പദ്ധതി രേഖകള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. എറണാകുളം കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്‌ജ്, മാന്നാനം പാലം പുനര്‍നിര്‍മ്മാണം, തൃശൂര്‍-പൊന്നാനി കോള്‍ നിലങ്ങളില്‍ പ്രളയം, വരള്‍ച്ച എന്നിവ മറികടക്കാനുള്ള അടിസ്ഥാന-സൗകര്യ വികസന പ്രവൃത്തികള്‍, ധര്‍മ്മടം പ്രദേശത്തെ തോടുകളുടെ സംരക്ഷണ പ്രവൃത്തികള്‍, അച്ചന്‍കോവില്‍, പമ്പ നന്ദികളുടെ ഡീസില്‍റ്റിംഗും പാര്‍ശ്വഭിത്തി സംരക്ഷണവും, വൈത്തിരി-തരുവണ റോഡിന്‍റെ പടിഞ്ഞാറെത്തറ-നാലാം മൈല്‍ ഭാഗം പുനര്‍നിര്‍മ്മാണം.

സാനിറ്ററി ലാന്‍റ് ഫില്‍ സ്ഥാപിക്കുന്നതിന് അനുമതി : ഹോസ്‌ദുര്‍ഗ് താലൂക്കിലെ ചീമേനി വില്ലേജില്‍ 25 ഏക്കര്‍ ഭൂമിയില്‍ കേരള സോളിഡ് വേസ്‌റ്റ് മാനേജ്മെന്‍റ് പ്രൊജക്‌ടിന് സാനിറ്ററി ലാന്‍റ് ഫില്‍ സ്ഥാപിക്കുന്നതിന് അനുമതി. 25 വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പാട്ടത്തിന് നല്‍കുന്നത്. 21,99,653 രൂപയാണ് വാര്‍ഷിക പാട്ടത്തുക.

നിയമനം : ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വർക്കല പണയിൽ കടവിൽ വള്ളം മറിഞ്ഞ് മരണപ്പെട്ട പൊലീസ് കോണ്‍സ്‌റ്റബിള്‍ ബാലു എസിന്‍റെ സഹോദരന്‍ ബിനു സുരേഷിന് ഓഡിറ്റര്‍ തസ്‌തികയില്‍ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം നിയമനം നല്‍കും. ഡ്യൂട്ടിക്കിടയില്‍ അപകടംമൂലം മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള ഔട്ട് ഓഫ് ടേണ്‍ പ്രയോറിറ്റി പ്രകാരമാണ് നിയമനം. രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍ കണ്ടിന്യൂയിങ് എയര്‍വര്‍ത്തിനസ് മാനേജരുടെ (CAM) സ്ഥിരം തസ്‌തിക സൃഷ്‌ടിക്കും. നിയമനം കരാര്‍ വ്യവസ്ഥയിലായിരിക്കും. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാന്‍, മെമ്പര്‍മാര്‍, എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറി/ പേഴ്സണല്‍ അസിസ്‌റ്റന്‍റ്/ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്‌റ്റന്‍റ് തസ്‌തികകളിലെ ഒഴിവുകളില്‍ പുനര്‍നിയമനം നല്‍കും.

കൗണ്‍സിലിംഗ് സെന്‍റര്‍ രൂപീകരിക്കും: വിമുക്തി മിഷന്‍റെ കീഴില്‍ തിരുവനന്തപുരം മേഖലയില്‍ കൗണ്‍സിലിംഗ് സെന്‍റര്‍ രൂപീകരിക്കും. രണ്ട് കൗണ്‍സിലര്‍ തസ്‌തികകള്‍ താല്‍ക്കാലിക/കരാര്‍ അടിസ്ഥാനത്തില്‍ സൃഷ്‌ടിച്ചാണ് സെന്‍റര്‍ രൂപീകരിക്കുന്നത്. ഇവരുടെ യോഗ്യത, വേതനം എന്നിവ കോഴിക്കോട്, എറണാകുളം മേഖല കൗണ്‍സില്‍ സെന്‍ററിലെ കൗണ്‍സിലര്‍മാര്‍ക്ക് തുല്യമായിരിക്കും.

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്‌ടറുടെ കാലാവധി ദീര്‍ഘിപ്പിച്ചു : ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്‌ടറായ ജോണ്‍ സെബാസ്റ്റ്യന്‍റെ സേവന കാലാവധി 6.6.2023 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.

തസ്‌തിക: ലാന്‍റ് റവന്യൂ കമ്മീഷണറേറ്റില്‍ ലോ ഓഫീസറെ നിയമിക്കുന്നതിന് നിയമ വകുപ്പില്‍ അഡീഷണല്‍ നിയമസെക്രട്ടറി തസ്‌തിക സൃഷ്‌ടിക്കും.

2024 പൊതു അവധികള്‍: 2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്‌ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴില്‍ നിയമം - ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്‌ട്സ്, കേരള ഷോപ്പ്സ് & കൊമേഷ്യല്‍ എസ്‌റ്റാബ്ലിഷ്മെന്‍റ് ആക്‌ട്, മിനിമം വേജസ് ആക്‌ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റാബ്ലിഷ്മെന്‍റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958ന്‍റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമാണ് ബാധകം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.