ETV Bharat / state

Actress Attack Case | 'സാക്ഷികളെ നേരിട്ടുവിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു' ; ദിലീപിന്‍റെ അഭിഭാഷകര്‍ക്കെതിരെ ബാർ കൗൺസിലില്‍ പരാതി നല്‍കി അതിജീവിത - ദിലീപിന്‍റെ അഭിഭാഷകര്‍ക്കെതിരെ നടി

ദിലീപിന്‍റെ അഭിഭാഷകര്‍ കേസിലെ സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് നടി പരാതിയില്‍

Actress Attack case Kerala  dileep case  നടിയെ ആക്രമിച്ച കേസ്‌  ദിലീപ്‌ കേസ്‌  ദിലീപിന്‍റെ അഭിഭാഷകര്‍ക്കെതിരെ നടി  kerala latest news
കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, ദിലീപിന്‍റെ അഭിഭാഷകര്‍ക്കെതിരെ ബാർ കൗൺസിൽ പരാതി നല്‍കി അതിജീവിത
author img

By

Published : Mar 16, 2022, 10:17 AM IST

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗം അഭിഭാഷകർക്കെതിരെ ഗുരുതര ആരോപണവുമായി അതിജീവിത. ദിലീപിന്‍റെ അഭിഭാഷകർ പ്രതികളുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച് നടി ബാർ കൗൺസിൽ സെക്രട്ടറിക്ക് പരാതി നല്‍കി.

ദിലീപിന്‍റെ അഭിഭാഷകൻ ബി.രാമൻ പിളള സാക്ഷികളെ നേരിട്ടുവിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. അദ്ദേഹത്തിന്‍റെ ഓഫിസിൽ വച്ച് പ്രതിയുടെ മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിച്ചു. കേസിലെ 20 സാക്ഷികൾ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷകരുടെ നിയമപരമല്ലാത്ത ഇടപെടലുണ്ടായെന്നും നടി ആരോപിച്ചു. അഭിഭാഷകവൃത്തിക്ക് ചേരാത്തതും നിയമപരമല്ലാത്തതുമായ ഇടപെടൽ നടത്തിയ ബി.രാമൻ പിള്ള ഉൾപ്പടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Also Read: 'ഇരയല്ല അതിജീവിതയാണ്, അന്തിമഫലം കാണുംവരെ പോരാടും'; നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഭാവന

കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് നേരത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനടക്കം നടി പരാതി നൽകിയിരുന്നു. കേസ് അന്വേഷണത്തിന്‍റെ അന്തിമ റിപ്പോർട്ട് അടുത്ത മാസം 18നകം വിചാരണ കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് അഭിഭാഷകർക്കെതിരെ ഗുരുതര ആരോപണവുമായി നടി രംഗത്തെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.